കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അബ്ദുസ്സമദ് സമദാനി സിമി നേതാവായിരുന്നുവെന്ന് മറക്കരുത്', 'പഴയ സിമിക്കാരൻ' ചാപ്പ കുത്തുന്നവരോട് ജലീൽ

Google Oneindia Malayalam News

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ പഴയ സിമി നേതാവാണ് എന്നതിന്റെ പേരിൽ തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയുമായി മുൻ മന്ത്രി കെടി ജലീൽ. സംഘപരിവാറിൽ നിന്ന് മറ്റ് മതേതര പാർട്ടികളിലേക്ക് എത്തുന്നവർക്ക് പഴയ സംഘി എന്ന ചാപ്പ പതിച്ച് നൽകാത്തത് എന്തുകൊണ്ടാണെന്ന് ജലീൽ ചോദിക്കുന്നു.

പഴയ സിമിക്കാരൻ എന്ന് തന്നെ അധിക്ഷേപിക്കുന്നവർ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

1

കെടി ജലീലിന്റെ കുറിപ്പ്: മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിൻ്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണ്. ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു.

2

ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നു. കമൻ്റ് ബോക്സിൽ വന്ന് "പഴയ സിമിക്കാരൻ" എന്ന ചാപ്പ എനിക്കുമേൽ ചാർത്തുന്നവരോട് ഒരു വാക്ക്: കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെൻ്റ് അംഗം വരെയായ ഫൂലൻദേവിയെ "പഴയ കൊള്ളക്കാരി" എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്?

'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ

3

നേരത്തെ ആർ.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് "പഴയ സംഘി" എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തത്? ആ അളവുകോൽ എനിക്കു മാത്രം ബാധകമാക്കാത്തതിൻ്റെ "ഗുട്ടൻസ്" പിടികിട്ടുന്നില്ല. എന്നെ "പഴയ സിമിക്കാരൻ" എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ, 10 വർഷം ലീഗിൻ്റെ രാജ്യസഭാംഗവും 5 വർഷം എം.എൽ.എയും ഇപ്പോൾ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

'ബിഗ് ബോസ് പ്രതിഫലം 350 കോടിയിൽ നിന്നും ഒറ്റയടിക്ക് 1000 കോടിയിലേക്ക്'; സൽമാൻ ഖാൻറെ പ്രതികരണം'ബിഗ് ബോസ് പ്രതിഫലം 350 കോടിയിൽ നിന്നും ഒറ്റയടിക്ക് 1000 കോടിയിലേക്ക്'; സൽമാൻ ഖാൻറെ പ്രതികരണം

4

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത്. എല്ലാ ജനവിഭാഗങ്ങൾക്കും അധികാര തൊഴിൽ മേഖലകളിൽ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങൾ നൽകാൻ രാജ്യം ഭരിക്കുന്നവർ ശ്രദ്ധിക്കണം.

5

നിരോധനം ഫലപ്രദമാകാൻ മേൽപറഞ്ഞ കാര്യങ്ങൾ കൂടി ചുമതലപ്പെട്ടവർ പ്രയോഗവൽക്കരിച്ചാൽ നന്നാകും. മതമൈത്രിയും സാമുദായിക സൗഹാർദ്ദവും പൂത്തുലഞ്ഞ പഴയ നാളുകളിലേക്ക് നമുക്ക് തിരിച്ചു പോകണം. മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം നാട്ടിൽ കളിയാടണം.

എല്ലാ വർഗ്ഗീയതകളും തുലയട്ടെ, മാനവ ഐക്യം പുലരട്ടെ....'

English summary
'Don't forget that Abdussamad Samadani was a SIMI leader', KT Jaleel reacts to comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X