എൻഎസ്എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ ആ വെള്ളം വാങ്ങി വെച്ചാൽ മതി; മുരളീധരൻ
കഴക്കൂട്ടം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന സംഘടനയാണ് എൻഎസ്എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്ന് മന്ത്രി വി മുരളീധരൻ. ശബരിമല സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നും മന്ത്രി ചോദിച്ചു. കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ.

ശബരിമല വിഷയത്തിൽ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിപറയാൻ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. കടകം പള്ളിയുടെ കള്ളക്കണ്ണീർ തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റും.കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.സ്വന്തം ഓഫീസ് സ്വർണ്ണകടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തിൽ ഇല്ല. അറബികടൽ വിൽക്കാൻ കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയനെന്നും മുരളീധരൻ പറഞ്ഞു.
എന്ത് ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാൻ ഉള്ള കാര്യങ്ങൾ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. കേന്ദ്രം നൽകിയ ഭക്ഷ്യകിറ്റുകൾ സ്വന്തം പേരിലാക്കി നൽകുന്ന അൽപ്പന്മാരാണ് കേരളം ഭരിക്കുന്ന ഇടത് മുന്നണി. 587791 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ കൊവിഡ് കാലത്തിന് കേരളത്തിന് കേന്ദ്രം അനുവദിച്ചു .27956 മെട്രിക് ടൺ പയറുവർഗ്ഗങ്ങളും കടലയും കേരളത്തിന് അനുവദിച്ചു. കണക്കുകൾ തെറ്റാണോ എന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യഥാർത്ഥത്തിൽ കേരളത്തിൽ മത്സരിക്കുന്നത്
എൻ.ഡി. എ ആണ് . മറ്റുള്ള മുന്നണികളുടേത് സൗഹൃദ മത്സരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.പിണറായി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ ദുർബല എതിർ സ്ഥാനാർത്ഥികളെ നിർത്തുക വഴി ഡീൽ നടന്നത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. പിണറായിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക ലക്ഷ്യം വെക്കാതെ ബി.ജെ.പിയെ ലക്ഷ്യം വെക്കുന്നത് കഴക്കൂട്ടമടക്കം പല മണ്ഡലങ്ങളിലും ബി.ജെ.പി ജയം ഉറപ്പായതുകൊണ്ടാണെന്നും മന്ത്രി കൂട്ടി ചേർത്തു.












Click it and Unblock the Notifications