നേഹ തീർത്തു സ്നേഹത്തിന്റെ ചങ്ങല; സഹപാഠികൾക്ക് വീടുവെക്കാൻ എട്ടാം ക്ലാസുകാരി നൽകിയത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ

  • Posted By:
Subscribe to Oneindia Malayalam

വടകര: ജീവകാരുണ്യ പ്രവർത്തനത്തിനു മാതൃകയായി നേഹ അഷ്‌റഫ്. വില്യാപ്പള്ളി എംജെ ഹൈസ്കൂൾ എൻഎൻ എസ് എസ് ഗ്രൂപ്പും പി ടി എ യും ചേർന്ന് നിർധനയായ വിദ്യാർഥിക്കു വീട് നിർമ്മിച്ചു നൽകുന്നുവെന്നറിഞ്ഞ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നേഹ , സഹപാഠികളുടെ ജീവിത ദുരന്തങ്ങളും കൂടി അറിഞ്ഞപ്പോൾ അവളുടെ മനസ്സു പിടഞ്ഞു. എത്രയും പെട്ടെന്ന് അവർക്കു വീടുവെച്ചു കൊടുക്കാൻ എന്തു ചെയ്യുമെന്നന്വേഷിച്ചു നിൽക്കുമ്പോഴാണ് തന്റെ കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ സ്വന്തം ശബ്ദത്തിൽ കഥന കഥ പറഞ്ഞു കൊണ്ട് ഒരു വോയ്‌സ് മെസേജ് ഇടുന്നത്.

വടക്കന്‍ ഇറാഖില്‍ ട്രക്ക് ബോംബ് ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

അങ്ങിനെ കുട്ടികൾ നേരമ്പോക്കിനു മാത്രം ഉപയോഗിക്കുന്ന മൊബൈൽ ഒരു നല്ല കാര്യത്തിനു മാറ്റി ഓരോ ദിവസവും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കെ ഗൾഫിലും നാട്ടിലുമുള്ള തന്റെ കുടുംബാംഗങൾ സഹായിക്കാമെന്ന് അറിയിച്ചത്.

img

വെറും മൂന്നു ദിവസം കൊണ്ട് തുക ഒരുലക്ഷം കവിഞ്ഞു. ഒരുലക്ഷത്തിപതിനൊന്നായിരത്തി പതിനൊന്ന് രൂപ സമാഹരിച്ചു സ്കൂൾ മാനേജരെ ഏൽപ്പിക്കാൻ തീരുമാനിച്ചു. വിവരമറിഞ്ഞ സ്കൂൾ അധികൃതരും മാനേജ്‌മെന്റും നേഹയെ അനുമോദിച്ചു. ചടങ്ങിൽ ക്ലാസ് ടീച്ചർ റാഷിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ കുമാരൻ മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഉബൈദ് വി പി, പി ടി എ പ്രസിഡന്റ് ഹസ്സൻ എന്നിവർ ആശംസകൾ നേർന്നു, സ്റ്റാഫ് സെക്രട്ടറി സിറാജ് നന്ദി പറഞ്ഞു

English summary
Donation from an 8th standard student to her friends

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്