• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്‌മോഹന്‍ ഉണ്ണിത്താനോട് അനുനയ നീക്കം, ശിവദാസന്‍ നായരും സേഫ്, മയപ്പെടുത്തി കെപിസിസി

Google Oneindia Malayalam News

തിരുവനന്തപുരം: പരസ്യ പ്രസ്താവനയില്‍ പ്രമുഖരോട് കടുപ്പിക്കാതെ കെപിസിസി. മുതിര്‍ന്ന നേതാക്കളെ അപമാനിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കടുത്ത നടപടികളൊന്നും ഇല്ലെന്ന് കെപിസിസി തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരണമാണെന്ന് കെപിസിസി കരുതുന്നു. അതേസമയം കെപി അനില്‍കുമാറിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഉറപ്പാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുകയാണ്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനില്‍ കുമാറില്‍ നിന്നുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുറന്നടിച്ചു.

മോശമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയ നിമിഷങ്ങള്‍, ആ വ്യക്തിക്കൊപ്പം പോയത് തെറ്റെന്ന് ആര്യമോശമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയ നിമിഷങ്ങള്‍, ആ വ്യക്തിക്കൊപ്പം പോയത് തെറ്റെന്ന് ആര്യ

അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍ നേരിടുന്ന ശിവദാസന്‍ നായരുടെ വിശദീകരണത്തില്‍ കെപിസിസി സംതൃപ്തരാണ്. ശിവദാസന്‍ നായര്‍ക്കെതിരെ കാണിച്ച അനുനയ നീക്കം പക്ഷേ അനില്‍ കുമാറിന്റെ കാര്യത്തിലുണ്ടായില്ല. അദ്ദേഹത്തിന്റെ വിശദീകരണം പോലും നിരുത്തരവാദപരമാണെന്ന് സുധാകരന്‍ പറഞ്ഞു. നേരത്തെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങള്‍. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തില്‍ നിന്ന് കെപിസിസി വിശദീകരണം തേടിയത്. ഡിസിസി പുനസംഘടനയില്‍ താളം തെറ്റിയ കെപിസിസി ഇടഞ്ഞുനിന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

സുധാകരനുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പരാമര്‍ശങ്ങളെ കുറിച്ചും വിവാദമായ സാഹചര്യത്തില്‍ അതില്‍ വിശദീകരണവും താന്‍ നല്‍കിയതായി ഉണ്ണിത്താന്‍ സുധാകരനെ അറിയിച്ചു. അതേസമയം കടുത്ത ഭാഷയിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന ഉപദേശമാണ് സുധാകരന്‍ ഉണ്ണിത്താന് നല്‍കിയിരിക്കുന്നത്. അതേസമയം ശിവദാസന്‍ നായര്‍ തന്റെ വാക്കുകള്‍ സദ്ദുദേശത്തില്‍ ഉള്ളതായിരുന്നുവെന്നും വിശദീകരിച്ചിരുന്നു. ഇത് കെപിസിസി സ്വീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരായ നടപടി അവസാനിപ്പിച്ചിരിക്കുകയാണ്. ശിവദാസന്‍ നായര്‍ക്കെതിരായ നടപടി അവസാനിപ്പിക്കുമ്പോള്‍ ഉണ്്ണിത്താനെതിരെ നടപടി വേണമെന്ന ഗ്രൂപ്പുകളും ആവശ്യവും ഇതോടെ ഇല്ലാതാവും.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അനില്‍കുമാറിന് ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തത് നടപടിയെടുക്കാന്‍ കെപിസിസിക്ക് എളുപ്പമാവുകയായിരുന്നു. സസ്‌പെന്‍ഡ് ചെയ്തിട്ടും പരസ്യ പ്രസ്താവന നടത്തിയെന്നാണ് കെപിസിസി പറയുന്നത്. അതേസമയം അനില്‍ കുമാര്‍ അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ അതൃപ്തനായിരുന്നു. മറ്റുള്ളവര്‍ക്കെതിരെയുള്ള നടപടികള്‍ ഒതുക്കി, തനിക്കെതിരെ നേതൃത്വം നീങ്ങിയെന്ന വികാരമാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ എവിടേക്കാണ് അദ്ദേഹം പോകുന്നതെന്ന് വ്യക്തമല്ല. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേരളത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സുധാകരന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതാണ്. ഇതാണ് കടുത്ത നടപടികള്‍ക്ക് കാരണവും.

cmsvideo
  Congress leader KP Anilkumar quits party, joins CPM
  English summary
  dont criticise in harsh words, kpcc leadership warns rajmohan unnithan, no action against him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X