കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജ വേണുഗോപാലിനും ഇരട്ട വോട്ട്; ആരോപണം നേരിടുന്ന നാലാമത്തെ കോൺഗ്രസ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുണ്ട്

  • By Joshy K John
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇരട്ട വോട്ട് വിവാദം കത്തി നിൽക്കുന്നതിനിടയിൽ കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു സ്ഥാനാർഥിക്കും ഇരട്ട വോട്ടുണ്ടെന്ന ആരോപണം. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിനാണ് ഇരട്ട വോട്ടുള്ളതായി രേഖകൾ വ്യക്തമാക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുണ്ട്. ഇവരുടെ മകൻ കരുൺ മേനോനും രണ്ട് മണ്ഡലങ്ങളിൽ വോട്ടുണ്ട്.

Padmaja

തൃശൂരിലെ 29-ാം നമ്പര്‍ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 29എ പോളിംഗ് സ്‌റ്റേഷനിലും തൃക്കാക്കരയിലെ പനമ്പിള്ളി നഗര്‍ 106-ാം നമ്പര്‍ ബൂത്തായ ഗവ.എച്ച്എസ്എസിലുമാണ് പത്മജയ്ക്ക് വോട്ടുള്ളത്. മകന്‍ കരുണ്‍ മേനോനും ഇതേ ബൂത്തുകളിലാണ് വോട്ടുള്ളത്. രണ്ടു സ്ഥലങ്ങളിലെ ഐഡി കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡി നമ്പര്‍. തൃക്കാക്കരയിലേത് BXD1663863. കരുണിന്റേത് തൃശൂരിലേത് IDZ1735927,, തൃക്കാക്കരയിലേത് BXD1663871.

ഇരട്ട വോട്ട് ആരോപണം നേരിടുന്ന നാലാമത്തെ യുഡിഎഫ് സ്ഥാനാർഥിയാണ് പത്മജ വേണുദൃഗോപാൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ഇരട്ട വോട്ട് ആയുധമാക്കി രംഗത്തെത്തിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് തന്നെ ഇത്തരത്തിൽ ഇരട്ട വോട്ട് സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ വരുന്നത് പാർട്ടിക്ക് തന്നെ ക്ഷീണമായെന്ന് ഒരു വിഭാഗം പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170 നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാർഡിന് അപേക്ഷ നൽകിയപ്പോൾ പഴയ നമ്പർ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം. സിറ്റിങ് എംഎൽഎ കൂടിയായ എൽദോസ് കുന്നംപള്ളിക്കും ഇരട്ടവോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിനും മൂന്ന് വോട്ടുകളുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന്‌ വോട്ട്. ഒരേ നമ്പറിലുള്ള രണ്ടെണ്ണമുൾപ്പെടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എൽ.ഡി.എഫ്. നേതാക്കളാണ് രേഖകൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27-ൽ ക്രമനമ്പർ 763-ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Double vote with different ID for Congress Thrissur candidate Padmaja venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X