നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം; രാജകുടുംബത്തിനെതിരെ വിഎസ്!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പത്മനഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ എതിർക്കുന്നവരെ സംശയിക്കണമെന്ന് ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്ന് വിഎസ് ചോദിച്ചു. ചിലര്‍ ദേവഹിതം ചോദിച്ചറിഞ്ഞപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവറ തുറന്ന കണക്കെടുപ്പ് നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

മുന്‍പ് നിലവറ തുറന്നപ്പോള്‍ ദേവഹിതം ചോദിച്ചതായി ചരിത്രത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ദേവഹിതമല്ല വ്യക്തിഹിതമാണെന്നും വിഎസ് കൂട്ടി ചേർത്തു. ബി നിലവറ തുറക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് എതിരെ രാജകുടുംബം രംഗത്ത് വന്നിരുന്നു. ബി നിലവറ തുറക്കാതിരിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും തുറക്കാന്‍ അനുവദിക്കില്ല എന്നുമാണ് രാജകുടുംബത്തിന്റെ നിലപാട്. ഇതിനെ വിമര്‍ശിച്ചാണ് വിഎസിന്റെ ഇപ്പോഴത്തെ പ്രതികരണം.

VS Achuthananthan

ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. നിലവറ തുറക്കണമെന്ന നിലപാടുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നിരുന്നു.

English summary
Doubt intentions of those scared of opening B Vault: VS
Please Wait while comments are loading...