Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോയ് മാത്യുവിനെ ട്രോളി ഡോ ബിജു! അവാര്‍ഡിനായി നിലവിളിച്ചയാളാണ് ഇപ്പോ മേനി പറയുന്നത്!

ദേശീയ പുരസ്കാരം സ്വീകരിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉള്ള താരങ്ങള്‍ വിട്ടുനിന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല താരങ്ങളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ നിലപാടുകള്‍ ആര്‍ക്ക് മുന്നിലും അടിയറ വെക്കാതെ പ്രതിഷേധിച്ചവരെ ഒരുകൂട്ടം കൈയ്യടിച്ച് സ്വീകരിച്ചപ്പോള്‍ മറ്റൊരുകൂട്ടം താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍നമാണ് ഉയര്‍ത്തിയത്.

ചാനലുകളില്‍ നടക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുത്ത് ഒരു മടിയും കൂടാതെ അവരുടെ കോപ്രായത്തിന് അനുസരിച്ച് നട്ടെല്ല് വളച്ച് തന്നെ അവാര്‍ഡ് വാങ്ങി വെയ്ക്കുന്നവര്‍ ദേശീയ പുരസ്കാരം ബഹിഷ്കരിച്ചത് വെറും ഷോയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് ഇക്കൂട്ടരുടെ വാദം. ബഹിഷ്കരിച്ചവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച് സംവിധായകനും നടനുമായി ജോയ് മാത്യു ആയിരുന്നു. എന്നാല്‍ ജോയ് മാത്യുവിന് ശക്തമായ മറുപടിയാണ് സംവിധായകനായി ഡോ ബിജു നല്‍കിയിരിക്കുന്നത്.

സിനിമ എടുക്കേണ്ടത് അവാര്‍ഡിനായല്ല

സിനിമ എടുക്കേണ്ടത് അവാര്‍ഡിനായല്ല

അവാര്‍ഡിന് വേണ്ടി പടം പിടിക്കുന്നവര്‍ ആരുടെ കൈയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന് എന്നായിരുന്നു ജോയ് മാത്യു ചോദിച്ചത്. രാഷ്ട്രപതി തന്നെ അവാർഡ്‌ നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ. മുൻ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാർഡ്‌ നൽകിയിരുന്നത്‌? ഇതൊന്നുമല്ലെങ്കിൽത്തന്നെ രാഷ്ട്രപതിക്ക്‌ വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നെങ്കില്‍എന്ത് ചെയ്യുമായിരുന്നു. അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ്‌ സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല-
ഇതാണു താനെപ്പോഴും പറയാറുള്ളത്‌ അവാർഡിനു വേണ്ടിയല്ല മറിച്ച്‌ ജനങ്ങൾ കാണുവാൻ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത് എന്നായിരുന്നു ജോയ് മാത്യു പറഞ്ഞത്.

പരിഹസിച്ച് ഡോ ബിജു

പരിഹസിച്ച് ഡോ ബിജു

ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ ബിജു ജോയ് മാത്യുവിനെ പരിഹസിച്ചത്.അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം....സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം... കാര്യം മറ്റൊന്നുമല്ല. 2012 ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു.

നിലവിളിച്ചു തെറിപറഞ്ഞ് നടന്നു

നിലവിളിച്ചു തെറിപറഞ്ഞ് നടന്നു

അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്...അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു...എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു.

ഇപ്പോഴും കേസ്

ഇപ്പോഴും കേസ്

കേസ് ഇപ്പോഴും തുടരുന്നു...തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും... ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം. ബിജു കുറിച്ചു. 2013 ല്‍ ജോയ് മാത്യുവിന്‍റെ ഷട്ടര്‍ എന്ന സിനിമയെ അവാര്‍ഡിനായി പരിഗണിക്കാത്തിനെ തുടര്‍ന്നായിരുന്നു ജോയ് മാത്യു അവാര്‍ഡ് കമ്മിറ്റി അംഗമായിരുന്ന ഡോ ബിജുവിനെ തെറിവിളിച്ച് രംഗത്തെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+