റബീയുള്ളയുടെ തിരോധാനം വ്യാജം..! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല..! റബീയുള്ള ദാ ഇവിടെയുണ്ട്...!

  • By: Anamika
Subscribe to Oneindia Malayalam

മലപ്പുറം: ഗള്‍ഫിലെ വ്യവസായ പ്രമുഖനായ കെടി റബീയുള്ളയെ കാണാനില്ലെന്നും അദ്ദേഹം വീട്ടുതടങ്കലില്‍ ആണെന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെടുകയുണ്ടായി. റബീയുള്ളയ്ക്ക് അപകടമെന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകളെല്ലാം. എന്നാല്‍ ആ അഭ്യൂഹങ്ങളെല്ലാം വ്യാജമായിരുന്നു. റബീയുള്ള എവിടെയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിരിക്കുന്നു.

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

ദിലീപിന്റെ അറസ്റ്റ്..തനിക്ക് പലതും പറയാനുണ്ട്..! വിനായകന്റെ പ്രതികരണം ഇങ്ങനെ..!

വ്യാജവാർത്തകൾ

വ്യാജവാർത്തകൾ

വ്യവസായ പ്രമുഖന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തകനും പ്രശസ്തമായ ഷിഫ അള്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ കെടി റബീയുള്ളയെ കാണാനില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ പ്രവാസികളെ അടക്കം അക്ഷരാര്‍ത്ഥത്തില്‍ ആശങ്കപ്പെടുത്തിയതായിരുന്നു. എന്നാലതെല്ലാം വ്യാജ വാര്‍ത്തകള്‍ ആയിരുന്നുവെന്നാണ് തെളിയുന്നത്.

റബീയുള്ള തടങ്കലിലല്ല

റബീയുള്ള തടങ്കലിലല്ല

ബിസിനസ്സിലെ ആഭ്യന്തരപ്രശ്രനങ്ങളുമായി ബന്ധപ്പെട്ട് റബീയുള്ള വീട്ടുതടങ്കലില്‍ ആണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലാണ് ഡോക്ടര്‍ കെടി റബീയുള്ളയുടെ പ്രതികരണം.

മലപ്പുറത്തെ വീട്ടിൽ

മലപ്പുറത്തെ വീട്ടിൽ

താന്‍ മകന്റേയും ചെറുമക്കളുടേയും ഒപ്പം വളരെ സന്തോഷപൂര്‍വ്വം മലപ്പുറം ജില്ലയിലെ ഈസ്റ്റ് കോഡൂരാണ് ഉള്ളതെന്ന് വീഡിയോയില്‍ റബീയുള്ള പറയുന്നു. ചികിത്സയുടെ ഭാഗമായാണ് താന്‍ ഇവിടെ വന്നത്. വളരെ പുരോഗമനം ഉണ്ട്.

ഉടൻ തിരികെ വരും

ഉടൻ തിരികെ വരും

താന്‍ സൗദിയിലേക്കും ഖത്തറിലേക്കും ബഹ്‌റൈനിലേക്കുമെല്ലാം ഉടനെ തിരിച്ചെത്തുമെന്നും റബീയുള്ള പറയുന്നു. നിങ്ങളുടെ സ്‌നേഹവും സഹകരണവും തനിക്ക് വേണമെന്നും അദ്ദേഹം പറയുന്നു. വീഡിയോയ്ക്ക് ഒപ്പം ഒരു ചെറിയ കുറിപ്പും ഉണ്ട്.

ഇപ്പോൾ വിശ്രമത്തിൽ

ഇപ്പോൾ വിശ്രമത്തിൽ

ബിസിനസ് തിരക്കുകളിലും യാത്രകളിലും ആയിരുന്ന താന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് അനുസരിച്ച് എല്ലാത്തിനും ഒരു താല്‍ക്കാലിക അവധി കൊടുത്തിരിക്കുകയാണ്. എല്ലാവിധ ഔദ്യോഗിക തിരക്കുകളും മാററിവെച്ച് കുടുംബത്തോടൊപ്പം താന്‍ വിശ്രമത്തിലാണ്.

എല്ലാവർക്കും നന്ദി

എല്ലാവർക്കും നന്ദി

കുറച്ച് നാള്‍ കൂടി വിശ്രമം ആവശ്യമാണെന്നും കുറിപ്പില്‍ റബീയുളള പറയുന്നു. പൊതുരംഗത്ത് നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നുവെങ്കിലും നിങ്ങളുടെയെല്ലാം സ്‌നേഹം മനസ്സിലാക്കി തരാന്‍ അത് കാരണമായതില്‍ സന്തോഷമുണ്ടെന്നും റബിയുള്ള കുറിച്ചു.

അപായപ്പെടുത്തിയെന്ന് വാർത്തകൾ

അപായപ്പെടുത്തിയെന്ന് വാർത്തകൾ

റബീയുളളയുടെ വന്‍ബിസിനസ്സ് സാമ്രാജ്യം സ്വന്തമാക്കാന്‍ ബന്ധുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ അപായപ്പെടുത്തി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ റബീയുള്ളയെ ചിലര്‍ ബോധം കെടുത്തി തട്ടിക്കൊണ്ടു പോയി എന്ന് പ്രചരിക്കപ്പെട്ടു.

ആശങ്കകൾക്ക് വിരാമം

ആശങ്കകൾക്ക് വിരാമം

ശക്തിയേറിയ സെഡേറ്റീവ് കുത്തിവെച്ച് മയക്കിക്കിടത്തിയിരിക്കുകയാണ് എന്നും സാവധാനം മരണത്തിലേക്ക് നയിക്കുന്ന സ്ലോ പോയിസണാണ് കുത്തിവെച്ചതെന്നും വ്യാജവാര്‍ത്ത പരന്നു. എല്ലാവിധ ആശങ്കകള്‍്ക്കും വിരാമമിട്ടാണ് റബീയുള്ള നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് ലൈവ്

കെടി റബീയുള്ള ഫേസ്ബുക്ക് ലൈവിൽ

English summary
KT Rabeeullah's facebook live on fake news spreading about him
Please Wait while comments are loading...