ഡോ പികെ ജയശ്രീ ഐഎഎസിനും എച്ച്. ദിനേശന്‍ ഐഎഎസിനും വൊക്കേഷണല്‍ എക്സ്ലെന്‍സി അവാര്‍ഡും പൗരാവലിയുടെ ആദരവ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട് : ഐഎഎസ് പദവി ലഭിച്ച് ജില്ലയുടെ അഭിനമാന താരങ്ങളായ ഡോ. പി കെ ജയശ്രീ ഐ എ എസിനും എച്ച്. ദിനേശന്‍ ഐ എ എസിനും കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സ്ലെന്‍സി അവാര്‍ഡും പൗരാവലിയുടെ ആദരവും നല്‍കി. റോട്ടറി ക്ലബ് പ്രസിഡണ്ട് കെ ദിനകര്‍ റൈ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ എ എസ് അവാര്‍ഡ് ദാന യോഗം ഉല്‍ഘാടനം ചെയ്തു.

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവ് കിട്ടിയില്ലെന്ന് സിബിഐ.. സുപ്രീം കോടതിയുടെ വിമർശനം

collector1

റോട്ടറി ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ ജെയ്‌സണ്‍ ജെയ്‌സണ്‍ ജേക്കബ്, ഫ്രാക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണന്‍, ടി പി യൂസഫ്, വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ ഷെട്ടി, ഡോ. പി കെ ജയശ്രീ ഐ എ എസ്, എച്ച്. ദിനേശന്‍ ഐ എ എസ് എന്നിവര്‍ സംസാരിച്ചു, ഡോ സുരേഷ് ബാബു സ്വാഗതവും റോട്ടറി ക്ലബ് സെക്രട്ടറി കെ ബി ലജീഷ് നന്ദിയും പറഞ്ഞു.

collector

വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ്,ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശോകന്‍ കുണിയേരി, പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി ഗോപിനാഥ്, കെ ജി എം ഒ പ്രധിനിധി ഡോ ജനാര്‍ദ്ദന നായ്ക്, ബസ് ഓണേഴ്സ് അസോസിഷന്‍ പ്രസിഡണ്ട് കെ ഗിരീഷ്, ജെ സി ഐ പ്രസിഡണ്ട് അബ്ദുല്‍ മജീദ്, റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയോഷന്‍ പ്രസിഡണ്ട് ഡോ അബ്ദുല്‍ ഹമീദ്,.കെ അരുണ്‍കുമാര്‍ ഷെട്ടി, പ്രൊഫ. ശ്രീനാഥ്, ലയണ്‍ ഡോ രാഘവേന്ദ്ര ഭട്ട്, അബ്ബാസ് ബീഗം, അര്‍ജുനന്‍ തായലങ്ങാടി, വീണ ഷെട്ടി, എന്നിവര്‍ ഐ എ എസ് ജേതാക്കളെ ആദരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dr PK Jayasree and H Dineshan were honoured with vocational excellency award

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്