സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്; രൂക്ഷ വിമര്‍ശനവുമായി ഡോ. എസ്എസ് ലാല്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്താനുള്ള നീക്കത്തിനെതിരെ കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡോ. എസ്എസ് ലാല്‍. കേരളം വളരെ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണിത്. ആഘോഷ ആഭാസം നടത്തി കൊറോണ രോഗം പടര്‍ത്തരുത്. ഇനിയും രോഗികളുണ്ടായാല്‍ വഴിയില്‍ കിടന്ന് നാം മരിച്ചുവീഴും. ഭരണ സ്തംഭനം ഒഴിവാക്കാന്‍ വേഗം സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അതിന് ലളിതമായ ചടങ്ങ് മതി. തൊഴിലില്ലാതെ ലക്ഷണക്കിന് ആളുകള്‍ പട്ടിണിയില്‍ കിടക്കുന്ന വേളയാണിത്. സാംസ്‌കാരിക നായകര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എസ്എസ് ലാല്‍ അഭ്യര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍
സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്
സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാന്‍ എത്രയും വേഗം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്. അതിന് ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത്. രോഗം പടര്‍ത്തുന്ന ആഘോഷമല്ല.
സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ.സി. യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും.
തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയാലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കള്‍ ശ്മശാനങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.
സാംസ്‌കാരിക സാഹിത്യ നായകരെ ഇരുത്താന്‍ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ഈ നായകര്‍ക്ക് കടപ്പാട് അവരെ വളര്‍ത്തുന്ന നാട്ടുകാരോടാണെങ്കില്‍ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാല്‍ പിന്നീട് മരിച്ചവരുടെ പേരില്‍ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേള്‍പ്പിക്കാനും വരരുത്.
അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണം.
ഡോ: എസ്. എസ്. ലാല്‍
വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications