Get Updates
Get notified of breaking news, exclusive insights, and must-see stories!

Vandana murder: വന്ദനയ്ക്ക് ഇന്ന് വിട നല്‍കും: ഡോക്ടർമാർ സമരം തുടരുന്നു, ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

കോട്ടയം: വൈദ്യ പരിശോധനയ്ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചിരുന്നു. രാത്രി എട്ടമണിയോടെ മൃതദേഹം വീട്ടിലെത്തിയ ശേഷം മുതല്‍ നൂറ് കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒന്ന് കാണാന്‍ എത്തിയത്. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഇപ്പോഴും പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖരുമെത്ത് അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജിന് പുറമെ വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു.

 vandana

അതേസമയം, വന്ദനദാസിന്റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. പ്രതിയെയല്ല, പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്ദീപിനെതിരെ നേരത്തെ വേറെ കേസുകളില്ല, പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന കോടതിയില്‍ സമർപ്പിക്കും.

വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സമരം തുടരുന്ന ഡോക്ടർമാരെ മുഖ്യമന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. സമരം ഒത്തുതീര്‍പ്പാക്കാനായാണ് ഐഎംഎ അടക്കമുള്ള സംഘടനകളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടതോടെയാണ് ചർച്ചയ്ക്ക് മുഖ്യമന്ത്രി തന്നെ തയ്യാറായത്.

കെ ജി എം ഒ എ പ്രഖ്യാപിച്ച സമരം ഇന്നും സംസ്ഥാനത്ത് തുടരും. അത്യാഹിത വിഭാ​ഗങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് കെജിഎംഒഎ അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനും ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക, സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രികളില്‍ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+