സ്‌ക്കൂളുകൾക്കുളള ഗ്രീൻവോയ്‌സ് എജു എക്‌സലെന്റ് അവാർഡും പ്രശസ്തി പത്രവും ഡോ:വി.പി.ഷംസീർ സമ്മാനിച്ചു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം:നിയോജക മണ്ഡലത്തിലെ വിവിധ സ്‌ക്കൂളുകൾക്കുളള ഗ്രീൻവോയ്‌സ് എജു എക്‌സലെന്റ് അവാർഡും പ്രശസ്തി പത്രവും ഡോ:വി.പി.ഷംസീർ സമ്മാനിച്ചു.
മികച്ച ഹൈസ്‌ക്കൂൾ അധ്യാപകനായി പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂളിലെ പി.കെ.ഇസ്സുദീനെയും യു.പി.വിഭാഗത്തിൽ നാദാപുരം ഗവ.യു.പി.യും ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നാദാപുരം ടി.ഐ.എം.ഗേൾസ് ഹയർസെക്കൻഡറി സ്‌ക്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌ക്കൂളും തിരഞ്ഞെടുക്കപ്പെട്ടു.നാല് പേർക്ക് 50001 രൂപയുടെ ക്യഷ് അവാർഡും സമ്മാനിച്ചു.

ഏരിയാ സമ്മേളനത്തിന് പൊലിമ കൂട്ടാൻ കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചു; കെഎസ് യുക്കാർ കൈയോടെ പിടിച്ചു

യു.പി.വിഭാഗത്തിൽ നാദാപുരം സി.സി.യു.പി,ദേവർകോവിൽ യു.പി,നരിക്കുന്ന് യു.പി.എന്നിവയ്ക്കും ഹൈസ്‌ക്കൂൾ വിഭാഗത്തിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂളിനും പ്രത്യേക പുരസ്‌കാരം വിതരണം ചെയ്തു.

5ndm1

നാദാപുരം ഗവ.യു.പി.സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷം വഹിച്ചു.അടുത്ത വർഷം മുതൽ ഗ്രീൻ വോയ്‌സിന്റെ കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ മികച്ച സ്‌ക്കൂളുകൾക്ക് അവാർഡ് നൽകുമെന്ന് ഡോ:ഷംസീർ പറഞ്ഞു.പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ജെർണലിസം ക്ലബ്ബിന്റെ മീഡിയാ ലാബ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുളള സാമ്പത്തിക സഹായം ഉൾപ്പടെയുളള എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.

ചടങ്ങിൽ എം.എൽ.എ.മാരായ കെ.എം.ഷാജി,ഇ.കെ.വിജയൻ,പാറക്കൽ അബ്ദുല്ല,തൂണേരി ബ്ലോക്ക് പ്രസിഡണ്ട് സി.എച്ച്.ബാലക്യഷ്ണൻ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറ,സി.എച്ച്.ജാഫർ തങ്ങൾ,വി.സി.ഇക്ബാൽ എന്നിവർ സംസാരിച്ചു.പുറമേരി ഗ്രൗണ്ടിൽ ഹെലിക്കോപ്റ്ററിൽ ഇറങ്ങിയ ഷംസീറിന് ഘോഷയാത്രയോടെയാണ് വേദിലേക്ക് ആനയിച്ചു

English summary
Dr. VP Shamseer got Green voice Edu excellent award for school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്