ഏരിയാ സമ്മേളനത്തിന് പൊലിമ കൂട്ടാൻ കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചു; കെഎസ് യുക്കാർ കൈയോടെ പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: സിപിഎം ഏരിയാ സമ്മേളനത്തിന് പൊലിമ കൂട്ടാൻ കെഎസ്ഇബിയുടെ വൈദ്യുതി മോഷണം. പിടിക്കപ്പെട്ടപ്പോൾ സമീപത്തെ കടയിൽ നിന്ന് വൈദ്യുതി എത്തിച്ച് ഏരിയാ കമ്മിറ്റി തലയൂരി.

കുന്നുമ്മൽ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചാണ് കുറ്റ്യാടി ടൗണിലെ ഹൈമാസ്റ്റ് വിളക്കുകാലിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചത്. ടൗണിലെ ജങ്ഷനിൽ സ്ഥാപിച്ച വിളക്കു കാലിൽ കൊടിതോരണങ്ങൾക്കൊപ്പം അലങ്കാര വിളക്കുകൾ കൂടി സി പി എം പ്രവർത്തകർ തൂക്കിയിരുന്നു. ഇതിനുള്ള വൈദ്യുതി വിളക്കുകാലിൽ നിന്ന് മോഷ്ടിച്ചു. ഒരു ദിവസം മുഴുവൻ ഇത്തരത്തിൽ വിളക്കുകൾ കത്തി. തുടർന്ന് കെഎസ് യു പ്രവർത്തകർ ഇതുസംബന്ധിച്ച് കെഎസ്ഇബി അധികൃതർക്ക് പരാതി നൽകി.

fb

തുടർന്ന് ശനിയാഴ്ച പ്രവർത്തകർ തന്നെ കെഎസ്ഇബി ലൈനിന്റെ ബന്ധം വിഛേദിക്കുകയും തൊട്ടടുത്ത കടയിൽ നിന്ന് വൈദ്യുതി എത്തിച്ച് മുഖം രക്ഷിക്കുകയുമായിരുന്നു. അതേസമയം, സംഭവം അറിഞ്ഞിട്ടും കെ എസ് ഇ ബി അധികൃതർ വൈദ്യുതി മോഷണത്തിനെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരം; ബിജെപി മന്ത്രിമാർ‌ക്ക്കാര്യഗൗരവം, ശുഷ്കാന്തി, കണിശത...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KSEB power stolen for Area convention; KSU found it out

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്