കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവറുടെ അശ്രദ്ധ, കെഎസ്ആര്‍ടിസി ബസിന്റെ ഹൈഡ്രോളിക് ഡോറില്‍ കൈ കുടുങ്ങി പരിക്ക്

  • By Sreejith Kk
Google Oneindia Malayalam News

വടകര : കെഎസ്ആര്‍ടിസി ബസിന്റെ ഓട്ടോമാറ്റിക് ഹൈഡ്രോളിക് ഡോറില്‍ കൈകുടുങ്ങി പത്രപ്രവര്‍ത്തകന്് പരിക്കേറ്റു. ചന്ദ്രിക വടകര സബ് ബ്യൂറോ റിപ്പോര്‍ട്ടര്‍ പി. അബ്ദുല്ലത്തീഫിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി വടകര നിന്നും ബംഗളുരുവിലേക്ക് പോകുന്ന സുല്‍ത്താന്‍ ബത്തേരി ഡിപ്പോവിന്റെ കീഴിയിലുള്ള ആര്‍.പി.കെ 989 നമ്പര്‍ സൂപ്പര്‍ഫാസ്റ്റില്‍ നാദാപുരത്ത് ബസിറങ്ങുമ്പോഴാണ് സംഭവം.

മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ.. പെറ്റികേസിൽ യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം!മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ.. പെറ്റികേസിൽ യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം!

ഡ്രൈവര്‍ സ്വിച്ചിലൂടെ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഓട്ടോമാറ്റിക് ഡോറിനുള്ളിലാണ് അബ്ദുല്ലത്തീഫിന്റെ വലതു കൈ കുടുങ്ങിയത്. പിന്‍വശത്തെ തുറന്നു വെച്ച ഡോറിലൂടെ പുറത്തിറങ്ങുമ്പോള്‍ ഡ്രൈവര്‍ അശ്രദ്ധമായി ഡോര്‍ പെട്ടെന്ന് അടക്കുകയായിരുന്നു. ഇതോടെ വലതു കൈ പൂര്‍ണ്ണമായും ഡോറിനുള്ളില്‍ കുടുങ്ങി. ബസില്‍ കയറാന്‍ കാത്തു നിന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഹൈഡ്രോളിക് ഡോര്‍ തുറന്നതോടെയാണ് കൈ പുറത്തെടുക്കാനായത്. വാതിലിനുള്ളില്‍ കുടുങ്ങി വലതു കൈയ്യിന്റെ പേശിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഭാഗ്യത്തിനാണ് ഗുരുതരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

 ksrtc

അതേസമയം അശ്രദ്ധമായി ഡോര്‍ കൈകാര്യ ചെയ്ത ഡ്രൈവറോട് കാര്യം അന്വേഷിച്ചപ്പോള്‍ നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. ഡോറിന്റെ സ്വിച്ച് ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന ധിക്കാരം നിറഞ്ഞ പ്രതികരണവും ലഭിച്ചു.

വലതു കൈയ്യിന്റെ പേശിക്ക് ക്ഷതമേറ്റ അബ്ദുല്ലത്തീഫ് നാദാപുരം ഗവണ്‍മെന്റ് ആസ്പത്രിയില്‍ ചികിത്സ തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടുള്ള കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കുരങ്ങിണി വനത്തിലെ കാട്ടുതീയിൽ ഒരു മരണം കൂടി.. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 17 ആയികുരങ്ങിണി വനത്തിലെ കാട്ടുതീയിൽ ഒരു മരണം കൂടി.. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 17 ആയി

സർക്കാർ മുണ്ടുമുറുക്കി ഉടുക്കുന്നതിങ്ങനെ.. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് കോടികൾ!സർക്കാർ മുണ്ടുമുറുക്കി ഉടുക്കുന്നതിങ്ങനെ.. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് കോടികൾ!

English summary
driver carelessness hand stuck in ksrtc hydrolic door
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X