Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇനി പുതിയ ഡ്രൈവിംഗ് ലൈസന്‍സ്, മാറ്റം വരുത്തുന്നത് ഇങ്ങനെ, അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസന്‍സ് വ്യാപകമായി സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നു. നേരത്തെ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സംവിധാനമാണ് ഉടന്‍ സംസ്ഥാനത്താകെ നടപ്പിലാക്കുന്നത്. കേരളത്തില്‍ നിലവില്‍ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സാണുള്ളത്. ഇത് മാറ്റി എ ടി എം കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ മാറ്റം. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതും പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ട് മാതൃകകാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചിപ്പുള്ളതും ചിപ്പില്ലാത്തതും.

Driving license

എന്നാല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ ലൈസന്‍സില്‍ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഈ ചിപ്പ് ലൈസന്‍സ് മിക്ക സംസ്ഥാനങ്ങളും ഒഴിവാക്കിയിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിത്. അതുകൊണ്ടാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലൈസന്‍സിനും മൈക്രോ ചിപ്പ് ഒഴിവാക്കിയത്.

2019ല്‍ ലൈസന്‍സ് വിതരണത്തിന് കരാര്‍ നല്‍കിയ സ്വകാര്യ സ്ഥാനം ഒരു കേസ് നല്‍കിയിരുന്നു. ഈ കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം നടപ്പിലാക്കാന്‍ വൈകിയത്. 2023 ഫെബ്രുവരി 15ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കി.

നിലവില്‍ സംസ്ഥാനത്ത് കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ഓഫീസുകളിലാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത്. ഈ ലൈസന്‍സുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുകയാണ് ചെയ്യാറുള്ളത്. സംസ്ഥാനത്ത് ആകെ 86 ഓഫീസുകളാണുള്ളത്. മോട്ടോര്‍ വാഹനവകുപ്പിന് ലൈസന്‍സ് തയ്യാറാക്കി വിതരണം ചെയ്യുന്നതിന് തടസമില്ല. കരാര്‍ നല്‍കുന്നതിനാണ് തടസമുള്ളത്. ഈ വ്യവസ്ഥയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ലൈസന്‍സ് തയ്യാറാക്കി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+