കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ ഹയർ സെക്കന്ററി സ്കൂളുകൾ മയക്ക് മരുന്ന് മാഫിയകളുടെ പിടിയിൽ;കഞ്ചാവ് വിൽപ്പനക്കെത്തിയ സംഘത്തിൽ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

  • By Sreejith Kk
Google Oneindia Malayalam News

വടകര :നഗരത്തിലെ ഹയർ സെക്കന്ററി സ്കൂളുകൾ മയക്ക് മരുന്ന് മാഫിയ കളുടെ പിടിയിലെന്ന് പൊലീസ് .കഞ്ചാവ് വില്പന സംഘത്തിൽ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകള്‍ക്ക് സമീപം വച്ച് കഞ്ചാവ്വില്‍പനക്കിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മയക്ക് മരുന്ന് മാഫിയയുടെ ചങ്ങലകൾ കണ്ടെത്തിയത്. കൈനാട്ടി സ്വദേശി
കൊളങ്ങാട്ട് ഖാലിദ്(55), തോടന്നൂര്‍ കന്നിനട ചെറിയ വളപ്പില്‍
ഇബ്രാഹിം(49) എന്നിവരെയാണ് വടകര എസ്‌ഐ സികെ രാജേഷും സംഘവും പിടികൂടിയത്.

ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി പിസി ജോർജ്! കീഴാറ്റൂരിലെ പ്രശ്നം ബൈപ്പാസ് അല്ലെന്ന് പിസി...ഒറ്റദിവസം കൊണ്ട് നിലപാട് മാറ്റി പിസി ജോർജ്! കീഴാറ്റൂരിലെ പ്രശ്നം ബൈപ്പാസ് അല്ലെന്ന് പിസി...

നഗരത്തിലെ ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് ഖാലിദിനെ
അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 40 ഗ്രാം കഞ്ചാവ് പൊലീസ്
പിടിച്ചെടുത്തു. ഇയാള്‍ സമാന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷം
ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഗവ.സംസ്‌കൃതം
ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് വച്ചാണ് ഇബ്രാഹീമിനെ പൊലീസ്
പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
രാവിലെ 10നും 11നും ഇടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.

drug-


കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ ലഹരി
വസ്തുക്കള്‍ വില്‍പന നടത്തുന്നതറിഞ്ഞ പൊലീസ് രഹസ്യമായി നടത്തിയ
നിരീക്ഷണത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. കഞ്ചാവ് വില്‍പനയില്‍
വിദ്യാര്‍ത്ഥികള്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതായി
എസ്‌ഐ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വില്‍പന തടയിടുന്നതില്‍
പൊലീസ് ശക്തമായ നടപടിയെടുക്കുമെന്നും, ഇതിനായി പ്രത്യേക സ്‌ക്വാഡ്
രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും എസ്‌ഐ അറിയിച്ചു.

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി, മല്ലികയുടെ വീഡിയോ... ട്രോളുന്നവര്‍ക്ക് ഷോണിന്റെ മറുപടി ഇങ്ങനെപൃഥ്വിരാജിന്റെ ലംബോര്‍ഗിനി, മല്ലികയുടെ വീഡിയോ... ട്രോളുന്നവര്‍ക്ക് ഷോണിന്റെ മറുപടി ഇങ്ങനെ

English summary
drug mafia in schools,police get shocking reports from ghanja mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X