കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മയക്കുമരുന്ന് കേസിലെ സിപിഎം പ്രവര്‍ത്തകനെ രക്ഷിക്കാന്‍ പോലീസ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന യുവാവും യുവതിയും മാരക മയക്കുമരുന്നും ചരസ്സും കഞ്ചാവുമായി അറസ്റ്റില്‍. തേഞ്ഞിപ്പലത്തിനു സമീപം ചെനക്കലങ്ങാടിയിലെ പൊറോളില്‍ വീട്ടില്‍ മുഹമ്മദ് ആദില്‍ (25), തലശ്ശേരി പാട്യം വില്ലേജില്‍ പത്തായക്കുന്ന് ജ്യോതിസില്‍ ലബോണിയ ഭദ്ര(22) എന്നിവരെയാണ് തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.


അറസ്റ്റിലായത് സിപിഎം പ്രവർത്തകൻ..

അറസ്റ്റിലായത് സിപിഎം പ്രവർത്തകൻ..

അറസ്റ്റിലായ മുഹമ്മദ് ആദില്‍ സിപിഎം പ്രവര്‍ത്തകനും ധനിക പുത്രനുമാണ്. ബുധൻ രാവിലെ 11നാണു ഇവര്‍ എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാം ചരസ്സും ഒരു ഗ്രാം മാരകലഹരി വസ്തുവായ എംഡിഎംഎയും യുവതിയില്‍ നിന്നും ആറ് ഗ്രാം കഞ്ചാവും കണ്ടെടുത്തുവെന്നാണ് എക്‌സൈസിന്റെ വിശദീകരണം.തിവായി ഡിജെ പാര്‍ട്ടിക്ക് പോകാറുള്ള ഇയാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് വീട്ടുകാരെ ധരിപ്പിച്ച് ഗോവയിലെ ഡിജെ പാര്‍ട്ടിക്ക് പോയി. അവിടെ നിന്നും ലബോണിയ ഭഭ്രയേയും കൂട്ടി ഷൊറണൂരിലേക്ക് ടിക്കറ്റെടുത്ത് നേത്രാവതി എക്‌സ്പ്രസ്സില്‍ മടങ്ങി.ട്രെയിനില്‍ ആര്‍പിഎഫിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ തിരൂരില്‍ ഇറങ്ങുകയായിരുന്നു

 തിരൂരിൽ വച്ച് എക്സൈസ് പിടിയിലായി

തിരൂരിൽ വച്ച് എക്സൈസ് പിടിയിലായി

പ്പാറ്റ്‌ഫോമില്‍ വെച്ച് ഇരുവരും എക്‌സൈസിന്റെ പിടിയിലായി.ലബോണിയ ഭദ്ര എറണാകുളത്തെ ഒരു ഉന്നത കമ്പനിയിലെ ഉദ്യോഗസ്ഥയുംകൊല്‍ക്കത്തയില്‍ പ്രാക്ടീസു ചെ യ്യുന്ന ഡോക്ടറുടെ മകളുമാണ് .ഇവര്‍ പിടിയിലായതു മുതല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയകളുമായി ബന്ധം പുലര്‍ത്തുന്ന രണ്ടു പേര്‍ കസ്റ്റഡിയിലായതിന്റെ വിവരങ്ങള്‍ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമായ മറുപടി പറയാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറി. മുഹമ്മദ് ആദിലിനെ മാറ്റി പകരം ഒരാളെ പ്രതിയാക്കാനുള്ള നീക്കം നടക്കുന്ന വിവരം അറിഞ്ഞ് രാത്രി പത്തരയോടെ മാധ്യമ പ്രവര്‍ത്തകര്‍ എക്‌സൈസ് ഓഫീസിലെത്തിയിട്ടും ഉദ്യോഗസ്ഥര്‍ കുലുങ്ങിയില്ല.

മാധ്യമപ്രവർത്തകർ ഇടപെട്ടു..

മാധ്യമപ്രവർത്തകർ ഇടപെട്ടു..

പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലോടെ തകര്‍ന്നു.പ്രശനം ഗുരുതരമാവുമെന്ന് മനസ്സിലായതോടെ ലബോണിയ ഭദ്രയെ മാത്രം പ്രതിയാക്കി കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.മുഹമ്മദ് ആദിലിനെ കസ്റ്റഡിയിലെടുത്തതിന്റെ വ്യക്തമായ വിവരം മാധ്യമ പ്രവര്‍ത്തകരുടെ പക്കലുണ്ടെന്നു മനസ്സിലായതോടെയാണ് മുഹമ്മദ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത മാരക മയക്കുമരുന്ന് ഒരു തവണ ഉപയോഗിച്ചാല്‍ അതിന്റെ ലഹരി എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. അറസ്റ്റിലായ മുഹമ്മദ് ആദില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറി. കേരളത്തിനകത്തും പുറത്തുമുള്ളവര്‍ വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് അന്യോന്യം ബന്ധപ്പെടുന്നത്.പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതി റിമാന്‍ഡ് ചെയ്തു.

 വാര്‍ത്ത നല്‍കാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ

വാര്‍ത്ത നല്‍കാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ

എക്‌സൈസ് ഓഫീസില്‍ ഇത്തരം കേസുകള്‍ ഒതുക്കുന്നതായി നേരത്തെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പത്തരയോടെ മാധ്യമ പ്രവര്‍ത്തകര്‍ എക്‌സൈസ് ഓഫീസിലെത്തി. കെ.ജി.പടിയില്‍ വാടക കെട്ടിടത്തിലെ മുകള്‍ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതറിഞ്ഞ് നിരവധി പേര്‍ താഴെ തടിച്ചുകൂടി മാധ്യമ പ്രവര്‍ത്തകരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസെത്തിയിട്ടും വാട്‌സാപ്പ് കൂട്ടായ്മക്കാരെ തുരത്താനായില്ല ഒന്നര മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ വധഭീഷണി കാരണം താഴെ ഇറങ്ങാനാവാതെ നിന്നു. പ്രശ്‌നം വഷളാവുമെന്നു കണ്ടപ്പോള്‍ അക്രമികള്‍ പിരിഞ്ഞു പോവുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞത്. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാതിരുന്നാല്‍ വന്‍തുക നല്‍കാമെന്നും ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്തു.

മയക്കുമരുന്ന് തൂക്കാന്‍ സ്വര്‍ണക്കട പൂട്ടിയെന്ന് എക്സൈസ്

മയക്കുമരുന്ന് തൂക്കാന്‍ സ്വര്‍ണക്കട പൂട്ടിയെന്ന് എക്സൈസ്

അന്തര്‍ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റിനെ കണ്ടെത്താന്‍ സഹായകമായ കണ്ണികളെ കിട്ടിയിട്ടും കേസെടുക്കാതെ എക്‌സെസ് ഉദ്യോഗസ്ഥര്‍ പതിനൊന്നു മണിക്കൂര്‍ കാത്തിരുന്നത് എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. മിനിഞ്ഞാന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ആദി ലിന്റെ പക്കല്‍ നിന്നു പിടിച്ചെരുത്ത മയക്കുമരുന്ന് തൂക്കിനോക്കാന്‍ തുലാസില്ലെന്നും സ്വര്‍ണക്കടകളില്‍ എത്തിച്ചാണ് തൂക്കിനോക്കാറുള്ളതെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉരുണ്ടു കളിച്ചു.രാത്രി പത്തരക്കാണ് ഇങ്ങനെ പറഞ്ഞത്.അതേസമയം ലബോണിയ ദ ഭ്രയുടെ പക്കല്‍ നിന്നും കണ്ടെത്തിയ കഞ്ചാവ് ഏതു ജ്വല്ലറിയില്‍ നിന്നാണ് തൂക്കിനോക്കി കേസെടുത്ത തെന്നു പറയാനും എക്‌സൈസിനു കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയിലാണ് ഈ സംഭവമുണ്ടായത്.

ബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ.. മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ.. മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!

English summary
police try to protect cpm worker in drug case; journalist offered bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X