• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മയക്കുമരുന്നിൽ മലയാള സിനിമയും വീഴുമോ? കങ്കണ തുറന്നുവിട്ട ഭൂതം കൊച്ചിയിലും എത്തുമോ? കാത്തിരുന്നുകാണാം

കൊച്ചി: സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങളാണ് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്. ബോളിവുഡിലെ വമ്പന്‍മാരായ രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍ തുടങ്ങയിവരെ രക്തപരിശോധനയ്ക്ക് വെല്ലുവിളിച്ചിരിക്കുകയാണ് പ്രമുഖ നടി കങ്കണ റാണട്ട് ഇപ്പോള്‍.

അനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ; വിശദീകരിച്ച് ബിനീഷ് കൊടിയേരി... മയക്കുമരുന്ന് കേസ് ഞെട്ടിച്ചു

ബെംഗളുരു മയക്കുമരുന്ന് കേസ്: അനിഘയുടെ ഡയറിയിൽ പ്രമുഖരുടെ വിവരങ്ങൾ, പ്രതികളിൽ രണ്ടുപേർ മലയാളികൾ

ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് കര്‍ണാടകത്തിലും വലിയ അന്വേഷണങ്ങള്‍ നടക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഒക്കെ പിടിയിലായിട്ടുള്ളത്. മലയാളത്തിലെ ചില താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വിശദാംശങ്ങള്‍...

കൊച്ചിയില്‍

കൊച്ചിയില്‍

മലയാള സിനിമയുടെ പുതിയ കേന്ദ്രമാണ് കൊച്ചി. ഇവിടം കേന്ദ്രീകരിച്ച് വലിയ തോതില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് പലപ്പോഴും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലകേസുകളിലും അന്വേഷണം ഉന്നതരില്‍ എത്താതെ അവസാനിക്കുകയായിരുന്നു.

റേവ് പാര്‍ട്ടികള്‍

റേവ് പാര്‍ട്ടികള്‍

സിനിമ താരങ്ങള്‍ക്കായി കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കപ്പെടുന്നതായും അവിടെ ലഹരിമരുന്നുകള്‍ യാഥേഷ്ടം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് പലതവണ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പ്രമുഖരിലേക്കോ, വന്‍ സ്രാവുകളിലേക്കോ അന്വേഷണം എത്തിയില്ല.

കൊക്കെയ്ന്‍ കേസ്

കൊക്കെയ്ന്‍ കേസ്

ഇതിനിടെ കൊക്കെയ്ന്‍ കേസില്‍ പ്രമുഖ നടന്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ കേസിലും അന്വേഷണം എവിടേയും എത്തിയില്ല. ഷൈന്‍ ടോം ആ കേസില്‍ ചതിക്കപ്പെടുകയായിരുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പ്രമുഖ യുവനടന്‍

പ്രമുഖ യുവനടന്‍

ബെംഗളൂരുവില്‍ അനിഖയും സംഘവും പിടിയിലായതിന് പിറകെ കേരളത്തിലെ ഒരു പ്രമുഖ യുവ നടനെ കുറിച്ചും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഇയാള്‍ എന്നാണ് സൂചാനകള്‍. ഇതിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

cmsvideo
  ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
  ഒരു സംഘം തന്നെ

  ഒരു സംഘം തന്നെ

  മലയാള സിനിമയുമായി ബന്ധപ്പെട്ട ഒരു സംഘം തന്നെ ബെംഗളുരുവിലെ അനിഖയുമായും അനൂപ് മുഹമ്മദുമായും റിജേഷുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

  അന്വേഷണം വരും

  അന്വേഷണം വരും

  അനിഖയ്ക്കൊപ്പം പിടിയിലായ അനൂപ് മുഹമ്മദും റിജേഷും കേരളത്തിലെ താരങ്ങളുമായി ബന്ധം പുലർത്തിയ വിവരം നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ ഉണ്ട്. സ്വാഭാവികമായും അന്വേഷണം കേരളത്തിലേക്കും നീങ്ങുമെന്ന് ഉറപ്പാണ്.

  ലഹരി ഒഴുകുന്നു

  ലഹരി ഒഴുകുന്നു

  മലയാള സിനിമ മേഖലയിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് കാലങ്ങളായി ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംവിധായകന്‍ ലഹരിമരുന്നുപയോഗിച്ച് അര്‍ദ്ധ ബോധാവസ്ഥയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

  കോടികളുടെ ബിസിനസ്

  കോടികളുടെ ബിസിനസ്

  കോടിക്കണക്കിന് രൂപയുടെ നിരോധിത മയക്കുമരുന്നുകളാണ് ഓരോ വര്‍ഷവും കേരളത്തില്‍ തന്നെ വിറ്റഴിക്കപ്പെടുന്നത്. പിടിക്കപ്പെടുന്നത് അപൂര്‍വ്വം സംഭവങ്ങള്‍ മാത്രമാണ്. വിതരണക്കാരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും അപ്പുറത്തേക്ക് യഥാര്‍ത്ഥ പ്രതികളെ മിക്കപ്പോഴും പിടികൂടാന്‍ സാധിക്കാറും ഇല്ല.

  രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം

  English summary
  Drug Mafia: Malayalam film industry also under the scanner of narcotic control bureau
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X