കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; കുന്പളം സ്വദേശി സനീഷ് അറസ്റ്റില്‍!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയില്‍ എക്‌സൈസിന്റെ ലഹരിമരുന്ന് വേട്ട. 250 ഗ്രാം ചരസ്, 50 ഗ്രാം എംഡിഎംഎ. ഹാഷിഷ്, കൊക്കെയ്ന്‍ എന്നിവ പിടികൂടി. വില്‍ക്കാന്‍ കൊണ്ടുവന്ന കൊച്ചി കുമ്പളം സ്വദേശി സനീഷിനെ കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ മയക്കുമരുന്ന്, കഞ്ചാവി ഉപയോഗം കൂടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാറുകളും ബിവ്‌റേജ് ഔട്ട്‌ലെറ്റുകളും പൂട്ടിയതോടെ കേരളത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കോടി കണക്കിന് കഞ്ചാവ്‌ കേരളത്തില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കൂടുതലും 15-25 വയസ്സ് പ്രായമുള്ള യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്.

Drugs

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് രാജ്യത്ത് നഗരങ്ങളിലെ ലഹരമരുന്ന് ഉപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. മയക്കമരുന്ന് ലോബിയെ ചെറുക്കാന്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഒന്നാമത്തെതാന്‍ അധിക സമയം വേണ്ടിവരില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Drugs seized in Kochi
Please Wait while comments are loading...