• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു രസത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങിയ നടി എത്തിയത് ഭ്രാന്തിന്‍റെ വക്കില്‍; ഇന്ന് സിനിമ അന്യം'

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം എന്നത് പരസ്യമായ രഹസ്യം ആണെങ്കിലും ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് മുമ്പ് ഒരിക്കല്‍ പോലും ഉണ്ടാവാത്ത തരത്തിലുള്ള തുറന്നു പറച്ചില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രധാനമായും യുവനടന്‍മാരില്‍ ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. അതേസമയം ലഹരി പ്രശ്നങ്ങള്‍ സിനിമയില്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്നാണ് കമല്‍ ഉള്‍പ്പടേയുള്ളവര്‍ ഈ വിവാദങ്ങളുടെ ഭാഗമായി വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കുമപ്പുറം ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിശദാംശങ്ങള്‍ ഇങ്ങനെ..

യുവനടന്‍മാര്‍ മാത്രമോ

യുവനടന്‍മാര്‍ മാത്രമോ

നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത് പോലെ മലയാള സിനിമയില്‍ യുവനടന്‍മാരെ മാത്രം ലഹരിയുടെ പേരില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. സിനിമയില്‍ ലഹരി പ്രശ്നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ലഹരി രീതി മാറിയിട്ടുണ്ടെന്നുമുള്ള സംവിധായകന്‍ കമലിന്‍റെ വാക്കുകളാണ് വലിയ പ്രധാന്യമുള്ളതാണ്.

കമല്‍ ആരോപിക്കുന്നത്

കമല്‍ ആരോപിക്കുന്നത്

പണ്ട് ഇത്തരം കാര്യങ്ങൾ സെറ്റിലേക്ക് കൊണ്ടുവരാതെ അകറ്റി നിർത്താൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാരവൻ സംസ്കാരം വന്നതോടെയാണ് ലഹരി സെറ്റിലേക്ക് വരാന്‍ തുടങ്ങിയതെന്നും കമല്‍ ആരോപിക്കുന്നുണ്ട്. ചോദ്യം ചെയ്യപ്പെട്ടാന്‍ വയ്യാത്ത തരത്തിലുള്ളവരായി താരങ്ങള്‍ വളര്‍ന്നതോ, അല്ലെങ്കില്‍ ചോദ്യം ചെയ്യാന്‍ മടിച്ചതോ ഇതിന്‍റെ ആക്കം കൂട്ടിയെന്ന് മാത്രം.

കഞ്ചാവ്

കഞ്ചാവ്

മദ്യത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ മറ്റുള്ളവര്‍ക്ക് പിടികിട്ടുന്നതിനാല്‍ പണ്ട് മുതല്‍ തന്നെ കഞ്ചാവായിരുന്നു സിനിമാ മേഖലയ്ക്ക് പ്രിയപ്പെട്ട ലഹരി. എന്നാല്‍ ഇന്ന് മറ്റ് പല ലഹരി വസ്തുക്കളുടേയും കടന്നു വരവോടെ കഞ്ചാവ് പലരുടേയും അവസാന ചോയ്സ് മാത്രമായി മാറിയിരിക്കുകയാണ്.

ആ നടിയെക്കുറിച്ച്

ആ നടിയെക്കുറിച്ച്

ലഹരി ഉപയോഗത്തിന് ആണ്‍ പെണ്‍ വ്യത്യാസമൊന്നും സിനിമ മേഖലയിലെന്നാണ് ഒരു നിര്‍മ്മാതാവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് മനോരമ വെബ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ കൂട്ടത്തിലാണ് ആ നടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലും നിര്‍മ്മാതാവ് നടത്തിയത്.

ഭ്രാന്തിന്‍റെ വക്കില്‍

ഭ്രാന്തിന്‍റെ വക്കില്‍

പത്തുവര്‍ഷമേയുള്ള സിനിമയില്‍ അവളുടെ പ്രായം. കഞ്ചാവാണോ അതോ വേറെ എന്തെങ്കിലുമൊക്കെ ഉപയോഗിച്ചോ എന്ന് അറിയില്ല. വെറുമൊരു രസത്തിന് ചിലര്‍വച്ചു നീട്ടിയതൊക്കെ ഉപയോഗിച്ച നടി ഒടുവില്‍ എത്തിച്ചേര്‍ന്നത് ഭ്രാന്തിന്‍റെ വക്കിലായിരുന്നെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു.

പിടിവിട്ടു പോയപ്പോള്‍

പിടിവിട്ടു പോയപ്പോള്‍

പിടിവിട്ടു പോയപ്പോള്‍ രണ്ടുപ്രാവശ്യം ലഹരിമുക്തിക്കായി ചികിത്സതേടിയ ആ ചെറുപ്പക്കാരിക്ക് ഇന്ന് സിനിമ അന്യമാണ്. ഒരു വലിയ സ്വപ്നത്തിന് പുറകെ സഞ്ചരിച്ച ആ നടി തിരക്കഥാകൃത്തിനൊപ്പം ബീഡി തെറുത്ത് സംവിധായകനൊപ്പം വലിക്കുന്ന അവസ്ഥയിലായി.

അവളായി അവളുടെ പാടായി

അവളായി അവളുടെ പാടായി

ഈ അവസ്ഥയില്‍ നിന്ന് അവളെ തിരിച്ചു പിടിക്കാന്‍ ചിലര്‍ ശ്രമിച്ചു. അപ്പൊഴൊക്കെ അവരുടെ മുന്നില്‍ അവളെകൊണ്ടു തന്നെ വ്യക്തിസ്വാതന്ത്രത്തിന് ലഹരിയുടമകള്‍ ക്ലാസെടുത്ത് തോല്‍പ്പിച്ചു കളഞ്ഞു. ഇതോടെ അവളായി അവളുടെ പാടായീന്ന് പറഞ്ഞ് പലരും പോവുകയായിരുന്നെന്നും നിര്‍മ്മാതാവ് പറയുന്നു.

നഗ്നമായ നിലയില്‍

നഗ്നമായ നിലയില്‍

ഈ അടുത്ത് പുറത്തിറങ്ങിയ ഒരു സിനിമയിലെ യുവനടിയെ ഫ്ലാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നമായ നിലയിലാണ് പോലീസ് കണ്ടെത്തിയതെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടിക്ക് എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ച് കൊടുത്തത് കോഴിക്കോട് സ്വദേശിയാണെന്നും പിന്നീട് കണ്ടെത്തി.

ലഹരിയുടെ ദുര്‍ഗന്ധം

ലഹരിയുടെ ദുര്‍ഗന്ധം

പുരസ്കാര പ്രഭയില്‍ നിന്ന ഒരു നടനെ അഭിനന്ദിക്കാന്‍ പോയപ്പോഴുണ്ടായ അവസ്ഥയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ഥലത്തെ ജനപ്രതിനിധിക്കൊപ്പം നടന്‍റെ വീട്ടിലേക്ക് കടന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടി വന്നത് ലഹരിയുടെ ദുര്‍ഗന്ധമായിരുന്നു.

എല്‍എസ്ഡിയും സ്റ്റാപും മാത്രമല്ല

എല്‍എസ്ഡിയും സ്റ്റാപും മാത്രമല്ല

നിര്‍മ്മാതാക്കള്‍ പറഞ്ഞതുപോലെ എല്‍എസ്ഡിയും സ്റ്റാപും മാത്രമല്ല ഇതുവരെ കേള്‍ക്കാത്ത ലഹരി സാധനങ്ങളും സിനിമാ മേഖലയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതുതലമുറയില്‍പ്പെട്ട സംവിധായകരെക്കുറിച്ച് ഒരു സിനിമാ സംഘടനാ നേതാവ് അഭിപ്രായപ്പെട്ടത്.

നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം

നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം

നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഇന്‍ഡസ്ട്രിയിലുണ്ട്. പക്ഷെ ഇന്‍ഡസ്ട്രി നിലനില്‍ക്കണം. മദ്യപിക്കുന്നതിന് സമാനമായി ലഹരി നല്‍കുന്ന മറ്റ് രാസവസ്തുക്കളെ കാണാന്‍ കഴിയില്ല. സെറ്റില്‍ രാത്രി രണ്ടെണ്ണമടിച്ച് രാവിലെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ക്യാമറയ്ക്കും മുന്നിലും പിന്നിലും പണിയെടുക്കുന്നവര്‍ എല്ലാക്കാലവുമുണ്ടെന്നും ഇയാള്‍ പറയുന്നു.

അന്വേഷണം നടന്നില്ല

അന്വേഷണം നടന്നില്ല

ലഹരി മരുന്ന് ശൃംഗലയിലെ ഒരു സെല്ലറെ ഈ അടുത്ത് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഒരു നടന്‍റെ പേരാണ് അയാളുടെ വായില്‍ നിന്നും പുറത്ത് വന്നത്. ലോക്കല്‍ പോലീസ് വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കേസില്‍ ക്യാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല.

ചെറിയ ഡോസ് അടിച്ചാല്‍

ചെറിയ ഡോസ് അടിച്ചാല്‍

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മെത്ത് എന്നും ഐസ് മെത്തെന്നും പേരായ ലഹരിമരുന്നആണ് സിനിമാക്കാരില്‍ കുറച്ചധികം പേര്‍ക്കെങ്കിലും പ്രിയം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചെറിയ ഡോസ് അടിച്ചാല്‍ തന്നെ നല്ല ലഹരി ലഭിക്കും എന്നതാണ് മെത്തിന്‍റെ പ്രത്യേകത.

സജീവ സന്നിധ്യം

സജീവ സന്നിധ്യം

സംസ്ഥാനത്ത് നടക്കുന്ന സ്മോക്ക് പാര്‍ട്ടികളിലെ സജീവ സന്നിധ്യമാണ് മെത്ത് എന്നത് പോലീസിനും എക്സൈസിനും നന്നായി അറിയുന്ന കാര്യവുമാണ്. അളവില്‍ വ്യത്യാസങ്ങള്‍ സംഭവിച്ചാല്‍ ഹൃദയാഘാതവും പക്ഷാഘതവും ഉള്‍പ്പടെ സംഭവിപ്പിക്കാന്‍ ഈ ലഹരിക്കാവും.. എന്നാല്‍ ഈ ദൂഷ്യഫലങ്ങളൊന്നും ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല.

ബിജെപി പരാജയം ഭയക്കുന്നു: കര്‍ണാടകത്തില്‍ വീണ്ടും ഓപ്പറേഷന്‍ താമര? കോണ്‍ഗ്രസ് വാദം ഇങ്ങനെ...

കേരള വിദ്യാഭ്യാസ മോഡലിന് ചീത്തപ്പേരുണ്ടാക്കരുതെന്ന് ഗവര്‍ണ്ണര്‍; സര്‍വ്വകലാശാലയ്ക്ക് തെറ്റുപറ്റി

English summary
Drugs usage in Malayalam movie field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X