ഒടുവില്‍ സഹികെട്ട് ദുല്‍ഖര്‍ പറഞ്ഞു!! ഇത് എന്റെ മകളല്ല!!ഞങ്ങളുടെ സ്വകാര്യതയ്ക്ക് വില തരൂ!!

  • Posted By:
Subscribe to Oneindia Malayalam

മകള്‍ പിറന്നതോടെ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന് തലവേദന തുടങ്ങിയിരിക്കുകയാണ്. ഈ തലവേദന മകളെ കൊണ്ടല്ലെന്ന് മാത്രം. ദുല്‍ഖറിന്റെ മകളുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും തന്നെയാണ് താരത്തിന്റെ തലവേദന. ഒടുവില്‍ സഹികെട്ട് ദുല്‍ഖര്‍ തന്നെ രംഗത്തെത്തി.

മകളുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയ്ക്ക് അല്‍പ്പം വില തരണമെന്നും താരം ആവശ്യപ്പെട്ടിരിക്കുന്നു.

dulquar salman

കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയ്ക്ക് അല്‍പ്പം വില നല്‍കുക. പങ്കുവയ്ക്കാവുന്ന കാര്യങ്ങളൊക്കെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്- ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ ജനന കാര്‍ഡ് സഹിതം ദുല്‍ഖര്‍ തന്നെയാണ് ഇ്ക്കാര്യം എല്ലാവരെയും അറിയിച്ചത്.

എന്നാല്‍ ഇതിനു പിന്നാലെ ദുല്‍ഖറിന്റെ മകളുടേതെന്ന പേരില്‍ പല ചിത്രങ്ങളും പ്രചരിച്ചു തുടങ്ങി. ഇക്കാര്യം ചില വെബ്‌സൈറ്റുകളും വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ സഹികെട്ടാണ് വിശദീകരണവുമായി ദുല്‍ഖര്‍ തന്നെ എത്തിയത്.

English summary
dulquar salman's facebook post on fake pictures of daughter.
Please Wait while comments are loading...