കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്യൂട്ട് ഒടിടി മുന്നില്‍ കണ്ടുള്ള സിനിമ, കരാര്‍ നേരത്തെ ഒപ്പിട്ടു, ദുല്‍ഖറിന്റെ വിലക്കില്‍ മറുപടി

Google Oneindia Malayalam News

കൊച്ചി: സല്യൂട്ട് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഫിയോക്കിന്റെ വിലക്കിനും മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ്. സല്യൂട്ട് സിനിമയുടെ ഒടിടി കരാറാണ് ആദ്യം ഒപ്പുവെച്ചതെന്ന് വേഫെറര്‍ അറിയിച്ചു. അതേസമയം ദുല്‍ഖര്‍ സല്‍മാനുമായോ അദ്ദേഹത്തിന്റെ വേഫറര്‍ ഫിലിംസുമായോ സഹകരിക്കില്ലെന്നാണ് ഫിയോക് തീരുമാനിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ അന്യഭാഷാ ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒടിടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി പതിനാലിന് മുമ്പ് തിയേറ്റര്‍ റിലീസ് ചെയ്യാമെന്ന ധാരണയുണ്ടായിരുന്നു.

മമ്മൂട്ടിക്കും വിലക്കുണ്ടാവുമോ? സല്യൂട്ടിന് പിന്നാലെ പുഴുവും ഒടിടിക്ക്, റിലീസ് സോണി ലിവില്‍മമ്മൂട്ടിക്കും വിലക്കുണ്ടാവുമോ? സല്യൂട്ടിന് പിന്നാലെ പുഴുവും ഒടിടിക്ക്, റിലീസ് സോണി ലിവില്‍

1

കൊവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം ആ സമയത്ത് തിയേറ്ററുകളില്‍ ചിത്രമെത്തിക്കാനായില്ല. മാര്‍ച്ച് 30ന് മുമ്പ് ചിത്രം ഒടിടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനമാകുമെന്ന് വേഫറര്‍ പറയുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും വേഫറര്‍ ഫിലിംസ് അറിയിച്ചു. കരാറില്‍ പറഞ്ഞ കാലയളവിനുള്ളില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തില്ലെങ്കില്‍ ഒടിടിയില്‍ പോകുമെന്ന് തിയേറ്റര്‍ ഉടമകളെ നേരത്തെ അറിയിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. സല്യൂട്ടിന് ഒടിടി കരാര്‍ ആണ് ആദ്യം ഒപ്പുവെച്ചത്. ജനുവരി ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനും ഒടിടിയുമായുള്ള ധാരണയിലുണ്ടായിരുന്നുവെന്ന് വേഫറര്‍ ഫിലിംസ് പറയുന്നു.

ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ മാര്‍ച്ച 31നോ അതിന് മുമ്പോ ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം എത്തണമെന്ന് ഈ കരാറില്‍ ധാരണയുണ്ട്. ഒടിടിയുമായുള്ള കരാര്‍ പാലിക്കപ്പെടാതിരുന്നാല്‍ അത് ഞങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ല. അത് പാലിച്ചില്ലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ദുല്‍ഖറിന്റെ നിര്‍മാണ കമ്പനി വ്യക്തമാക്കി. അതേസമയം ദുല്‍ഖറുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുകയാണെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് വിജയകുമാര്‍ ആരോപിച്ചിരുന്നു.

പറഞ്ഞ കാലയളവിനുള്ളില്‍ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തില്ലെങ്കില്‍ ഒടിടി റിലീസിന് പോകുമെന്ന് തിയേറ്റര്‍ ഉടമകളെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ദുല്‍ഖറിന്റെ തന്നെ കുറുപ്പ്, വേഫറര്‍ നിര്‍മിച്ച ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളിലാണ് ഇറങ്ങിയത്. ഗുണ്ടാ ജയന്‍ ഫെബ്രുവരി പതിനെട്ടിന് തിയേറ്ററിലെത്തി. ഒരേ സമയം രണ്ട് സിനിമകള്‍ തിയേറ്ററില്‍ എത്തുന്നതില്‍ അര്‍ത്ഥമില്ല. ഒടിടിക്കായി പ്ലാന്‍ ചെയ്ത് നിര്‍മിച്ച ചിത്രമാണ് സല്യൂട്ട്. ഒടിടിയില്‍ തന്നെ റിലീസ് ചെയ്യാനും തീരുമാനിച്ചത്. ഇതിനിടെയാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത്. സന്തോഷത്തോടെ റിലീസിന് ശ്രമിച്ചിരുന്നുവെന്നും, കൊവിഡ് സാഹചര്യം കാരണമാണ് റിലീസിന് സാധിക്കാതിരുന്നതെന്നും വേഫറര്‍ പറഞ്ഞു.

തിയേറ്റര്‍ ഉടമകളുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എപ്പോഴും അവര്‍ പിന്തുണച്ചിട്ടേയുള്ളൂ. മെയ് മാസം സിനിമ റിലീസ് ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അത് തിരഞ്ഞെടുക്കുമായിരുന്നു. സാമ്പത്തിക വര്‍ഷമായതിനാല്‍ മാര്‍ച്ച് 31ന് മുമ്പ് അവര്‍ക്ക് സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ തിയേറ്റര്‍ ഉടമകള്‍ ഞങ്ങളെ നിരോധിക്കാന്‍ തീരുമാനിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ തീരുമാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും വേഫറര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ദുല്‍ഖറിനും നിര്‍മ്മാണ കമ്പനിക്കും വിലക്കേര്‍പ്പെടുത്തി ഫിയോക്

ദിലീപിന്റെ ഫോണ്‍ എന്‍ഐഎ ലാബില്‍, 12 നമ്പറിലെ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംവിധായകന്‍ദിലീപിന്റെ ഫോണ്‍ എന്‍ഐഎ ലാബില്‍, 12 നമ്പറിലെ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംവിധായകന്‍

English summary
dulquer salmaan's production house wayfarer replies to feouk, salute ott deal was first signed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X