കടുത്ത വയറുവേദന.. സ്കാന്‍ ചെയ്ത ഡോക്ടര്‍ ഞെട്ടി... യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്

 • Posted By: desk
Subscribe to Oneindia Malayalam
cmsvideo
  സിസേറിയന്‍ നടത്തിയപ്പോള്‍ തുണി യുവതിയുടെ വയറ്റില്‍ മറന്നുവച്ചു | Oneindia Malayalam

  ആളെക്കൊല്ലുന്ന ഫീസ് ഈടാക്കി രോഗികളെ കൊല്ലുന്നതിന് പുറമെ ഡോക്ടര്‍മാരുടെ കടുത്ത അശ്രദ്ധ മൂലം രോഗികള്‍ മരിക്കുന്ന സംഭവങ്ങള്‍ ആദ്യ വാര്‍ത്ത ഒന്നുമല്ല. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡോക്ടറുടെ അശ്രദ്ധ ഒന്നുകൊണ്ടു മാത്രം യുവതി മരണത്തിന്‍റെ വക്കിലെത്തിയെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം നടന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്.

  സിസേറിയന് ശേഷം

  സിസേറിയന് ശേഷം

  സിസേറിയന് ശേഷം കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിയായ യുവതി വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയത്.

  അവശയായി

  അവശയായി

  കഴിഞ്ഞ 26 ന് ആയിരുന്നു യുവതിക്ക് സിസേറിയന്‍ നടന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വേദന സഹിക്കാതെ തളര്‍ന്നു വീഴുയായിരുന്നു. തുടര്‍ന്ന് ഇവരെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

  കണ്ടത് ഞെട്ടിക്കും

  കണ്ടത് ഞെട്ടിക്കും

  തുടര്‍ന്ന് യുവതിയെ ശുചിമുറിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നീളമുള്ള തുണി പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് സ്കാന്‍ ചെയ്ത് നോക്കിയപ്പോഴാണ് വയറിനുള്ളില്‍ സിസേറിയന് ശേഷം മറന്നു വെച്ച തുണി ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്.

  ഡോക്ടറുടെ അശ്രദ്ധ

  ഡോക്ടറുടെ അശ്രദ്ധ

  ഡോക്ടറുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് തുണി വയറ്റില്‍ കുടിങ്ങയതെന്നും ഇപ്പോള്‍ രോഗിയുടെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ വിവരം കൈമാറുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിന് മുലപ്പാല്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി എന്നാണ് വിവരം.

  അന്വേഷണം

  അന്വേഷണം

  സംഭവത്തില്‍ വകുപ്പ് മേധാവിയോടും ഡ്യൂട്ടി ഡോക്ടറോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ആര്‍ വി രാംലാല്‍ വ്യക്തമാക്കി. സംഭവത്തില്‍ യുവതിയുടെ കുടുംബം അന്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

  English summary
  during delivery doctor leaves cloths in womens abdomen

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്