കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് സംഘർഷം വ്യാപിക്കുന്നു.. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി, വീടുകളും വാഹനങ്ങളും തകർത്തു!

Google Oneindia Malayalam News

കോട്ടയം: വര്‍ഗീയ കലാപമടക്കം അഴിച്ച് വിട്ട് രാജ്യത്ത് പലയിടത്തും അധികാരം പിടിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്. കേരളത്തില്‍ ഇതുവരെ അത്തമൊരു തന്ത്രം നടപ്പിലാക്കാന്‍ ആര്‍എസ്എസിനോ ബിജെപിക്കോ സാധിച്ചിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലുമാണ് കേരളത്തിലെ സംഘപരിവാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നെതന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് വ്യക്തം.

മാഹിയില്‍ സിപിഎം നേതാവായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഘപരിവാര്‍ അക്രമം കോട്ടയത്തേക്ക് കടന്നിരിക്കുന്നു. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. അതിന് പിന്നാലെ കോട്ടയത്ത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ആർഎസ്എസ് ആക്രമണം

ആർഎസ്എസ് ആക്രമണം

കഴിഞ്ഞ ദിവസം രാത്രി 9.30തോടുകൂടിയാണ് ചിറക്കടവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മൂന്ന് ഡിവൈഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വിഷ്ണുരാജിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മൂവരും. കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് ആര്‍എസ്എസ് അക്രമികള്‍ മൂന്ന് പേരെയും വാള്‍ കൊണ്ട് വെട്ടി വീഴ്ത്തിയത്.

രണ്ട് പേരുടെ നില ഗുരുതരം

രണ്ട് പേരുടെ നില ഗുരുതരം

മൂന്ന് പേരുടേയും നെഞ്ചിലും വയറ്റിലുമാണ് അക്രമിസംഘം വെട്ടിയത്. വെട്ടേറ്റ് വിഷ്ണുരാജിന്റെ കുടല്‍ പുറത്തേക്ക് ചാടി. ആക്രമിച്ച ശേഷം സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആക്രമിച്ചത് ആര്‍എസ്എസുകാരായ രവികൃഷ്ണന്‍, ഗോപന്‍, അശ്വിന്‍ വടക്കേക്കര എന്നിവരാണെന്ന് വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമിച്ചവര്‍ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നാണ് റിപ്പോര്‍ട്ട്.

കോട്ടയത്ത് സംഘർഷം

കോട്ടയത്ത് സംഘർഷം

കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് ആക്രമണത്തിന് പിന്നാലെ കോട്ടയത്ത് സംഘര്‍ഷം വ്യാപിച്ചിരിക്കുകയാണ്. പലയിടത്തും നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. മണക്കാട്ട്, ചിറക്കടവ്, തെക്കേക്കവല, ചെറുവള്ളി മേഖലഖലില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വീടുകൾ ആക്രമിക്കപ്പെട്ടു

വീടുകൾ ആക്രമിക്കപ്പെട്ടു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ചെറുവള്ളിയിലെ പ്രവീണിന്റെ വീടിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുടച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും തല്ലിത്തകര്‍ത്തിരിക്കുകയാണ്. സിപിഎം നേതാവായ കാവുങ്കല്‍ എആര്‍ വാസുദേവന്‍ പിള്ളയുടെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബൈക്കിലും ഓട്ടോയിലും എത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. മറ്റൊരു സിപിഎം പ്രവര്‍ത്തകനായ സോമന്റെ വീടും ആക്രമിക്കപ്പെട്ടു.

വാഹനങ്ങൾ തകർത്തു

വാഹനങ്ങൾ തകർത്തു

ആക്രമണങ്ങള്‍ക്ക് സിപിഎമ്മും തിരിച്ച് മറുപടി നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് ശ്രീരാജിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു. അരുണ്‍ സാബു എന്നയാളുടെ ബൈക്ക് തോട്ടിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകനായ മോഹനന്‍ നായരുടെ ബന്ധുവിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീയിട്ടു. വിമുക്തഭടനായ കെകെ രവീന്ദ്രന്റെ വീട്ടിലെ കാറും ബൈക്കും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. ആക്രമണളുടെ പേരില്‍ സിപിഎമ്മും സംഘപരിവാറും പരസ്പരം പഴി ചാരുകയാണ്.

മൊയ്തീന്‍കുട്ടിക്ക് മകളെ അമ്മ കൊണ്ടുപോയിക്കൊടുത്തതാവില്ല.. പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നുമൊയ്തീന്‍കുട്ടിക്ക് മകളെ അമ്മ കൊണ്ടുപോയിക്കൊടുത്തതാവില്ല.. പീഡനം പുറത്തെത്തിച്ച ധന്യ പറയുന്നു

ശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ലശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ല

English summary
Political clash continues in Kottayam after DYFI activists attacked by RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X