Get Updates
Get notified of breaking news, exclusive insights, and must-see stories!

നബി വചനങ്ങളും ഇനി ഡിവൈഎഫ്‌ഐ തത്വങ്ങള്‍? ജയലളിതയെയും ഡിവൈഎഫ്‌ഐ ഏറ്റെടുത്തു!

നബിയെ പുകഴ്ത്തികൊണ്ട് സാംസ്‌കാരിക നായകരും പ്രശസ്തരും പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ബോര്‍ഡുകള്‍

കണ്ണൂര്‍: തമിഴ്‌നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടേത്. ജയലളിതയുടെ വാക്കുകള്‍ അവര്‍ക്ക് ജനങ്ങള്‍ക്ക് ദൈവ വചനങ്ങള്‍ പോലെയായിരുന്നു. അത് കണ്ട് തന്നെയാവണം ജയലളിതയുടെ വാക്കുകള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുകയാണ്. സ്വാമി വിവേകാനന്ദന്റെ ഫോട്ടോ അടുത്ത കാലത്തായി ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടതുപോലെ 'അമ്മ'യുടെ ഫോട്ടോയും വചനങ്ങളും ഡിവൈഎഫ് ബോര്‍ഡുകളില്‍ പ്രത്യക്ഷമായിരിക്കുകയാണ്.

നബിയെ പുകഴ്ത്തികൊണ്ട് സാംസ്‌കാരിക നായകരും പ്രശസ്തരും പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ബോര്‍ഡുകള്‍. ഡിവൈഎഫ്‌ഐ കണ്ണൂര്‍ സിറ്റി യൂണിറ്റ് തയ്യാറാക്കിയ ബോര്‍ഡിലാണ് അതിശയിപ്പിക്കുന്ന ഊ സംഭവം. യാഥാര്‍ത്ഥ്യമാണെങ്കിലും അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ ബോര്‍ഡുകളുടെ ഫോട്ടോകള്‍ വൈറലായിരിക്കുകയാണ്.

ബോര്‍ഡ്

ബോര്‍ഡ്

പ്രവാചക പാത പിന്‍പറ്റിയാല്‍ ലോകം മുഴുവന്‍ സമാധാനത്തിന്റെ പൂന്തോപ്പാകുമെന്ന് ജയലളിത പറഞ്ഞതായാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

 ജയലളിത മാത്രമല്ല

ജയലളിത മാത്രമല്ല

ശ്രീ നാരായണഗുരു, ഫിദല്‍ കാസ്‌ട്രോ, മൈക്കിള്‍ എച്ച് ഹാര്‍ട്ട്, അര്‍ണോള്‍ഡ് ഡൂണ്‍, അലക്‌സാണ്ടര്‍ ജേക്കബ്, സ്വാമി വിവേകാനന്ദന്‍, ഒവി വിജയന്‍ എന്നിവരുടെ ഫോട്ടോകളും വ്യത്യസ്ത ബോര്‍ഡുകളില്‍ അടിച്ചിട്ടുണ്ട്.

 നബി

നബി

മുഹമ്മദ് നബി പുരുഷാകൃതി പൂണ്ട ദൈവമോ... നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ... കാരുണ്യവാന്‍ നബി മണി മുത്ത് രത്‌നമോ... എന്ന് ശ്രീ നാരായണ ഗുരു പരഞ്ഞതായും മറ്റൊരു ബോര്‍ഡിലുണ്ട്.

 സോഷ്യലിസത്തിന്റ ഉപജ്ഞാതാവ്

സോഷ്യലിസത്തിന്റ ഉപജ്ഞാതാവ്

യഥാര്‍ത്ഥ സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്നാണ് എന്റെ വിശ്വാസം എന്ന് ഫിദല്‍ കാസ്‌ട്രോ പറഞ്ഞതായും ബോര്‍ഡില്‍ പ്രത്യക്ഷപ്പെടുന്നു.

 സ്വാധീനം ചെലുത്തിയ വ്യക്തി

സ്വാധീനം ചെലുത്തിയ വ്യക്തി

ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഒന്നാമനായി മുഹമ്മദ് നബിയെ ഞാന്‍ തിരഞ്ഞെടുക്കുന്നുവെന്ന് മൈക്കിള്‍ എച്ച് ഹാര്‍ചട്ട് പറഞ്ഞതായും ബോര്‍ഡുകളിലുണ്ട്.

ആത്മീയ നിര്‍വൃതി

ആത്മീയ നിര്‍വൃതി

ജീവിതകാലം മുഴുവനായും മദീനയില്‍ കഴിയാനാണഅ എനിക്ക് താത്പര്യം എനിക്ക് ലഭിച്ച ആത്മീയ നിര്‍വൃതി വാക്കുകള്‍ക്ക് അതീതമാണെന്ന അര്‍ണോള്‍ഡ് ഡൂണിന്റെ വാക്കുകളും ഡിവൈഎഫ്‌ഐയുടെ ബോര്‍ഡിലുണ്ട്.

 ഭരണാധികാരി

ഭരണാധികാരി

ലോകം ദര്‍ശിച്ച ഏറ്റവും വലിയ നീതിമാനായ ഭരണാധികാരി അത് അറേബ്യയുടെ നായകന്‍ മുഹമ്മദ് നബിയാണെന്ന് സ്വാമി വിവേകാന്ദ്ന്‍ പറഞ്ഞതും ബോര്‍ഡിലുണ്ട്.

 മികച്ച അധ്യാപകന്‍

മികച്ച അധ്യാപകന്‍

അനാഥ കുഞ്ഞിന്റെ മുന്നില്‍ വച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനേക്കാള്‍ മികച്ചൊരു അധ്യാപകനെ ഞാന്‍ കണ്ടിട്ടില്ലെന്ന് ഒവി വിജയന്‍ പറഞ്ഞ വാക്കുകളും ഡിവൈഎഫ്

ഐ ഏറ്റെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+