കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കരുത്ത് കൂട്ടാന്‍ ഡിവൈഎഫ്‌ഐ... ഇനി 20 ശതമാനം സ്ത്രീപ്രാതിനിധ്യം..

സംഘടയില്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ 20 ശതമാനം സംവരണവുമായി ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

കൊച്ചി: സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നിര്‍ണായക തീരുമാനവുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐയുടെ വിവിധ കമ്മിറ്റികളില്‍ ഇനി സ്ത്രീകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കും. ഇതിനായുള്ള ഭരണഘടനാ ഭേദഗതി കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി പ്രസിഡണ്ട് എംബി രാജേഷ് വ്യക്തമാക്കി.

DYFI

സംഘടനയില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വനിത തന്നെ ദേശീയ നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള വൈസ് പ്രസിഡണ്ട് പ്രീതി ശേഖറിനെ ദേശീയ പ്രസിഡണ്ടായി ഡിവൈഎഫ്‌ഐ പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇവര്‍ മാറിനില്‍ക്കുകയാണ് എന്നാണ് സൂചന. അങ്ങനെയെങ്കില്‍ നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ടായേക്കും.

DYFI

20 ശതമാനം വനിതാ പ്രാതിനിധ്യം കൂടാതെ ഭാരവാഹികളില്‍ രണ്ട് പേരെങ്കിലും വനിതകളായിരിക്കണമെന്നതും ഭേദഗതിയിലുണ്ട്. ഈ ഭേദഗതി പ്രകാരമായിരിക്കും പുതിയ കമ്മിറ്റി രൂപീകരിക്കുക. വൈകിട്ട് വന്‍ യുവജന റാലിയോടെയാണ് സമ്മേളനം സമാപിക്കുക. പൊതുസമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി, എംബി രാജേഷ് എന്നിവര്‍ സംസാരിക്കും.

English summary
DYFI has decided to allote 20 percentage reservation for women in all committees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X