കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സകല ഇടതുവിരുദ്ധരും ഒന്നിച്ച മഴവില്‍ സഖ്യം; കെ റെയില്‍ സമരത്തെ വിമര്‍ശിച്ച് എ എ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ പദ്ധതിയായ കെ റെയിലിനെതിരെ തുടക്കം മുതല്‍ തന്നെ രൂക്ഷമായ വിമര്‍ശനമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും , കോണ്‍ഗ്രസും ശക്തമായി തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ കെ റെയില്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവും നടത്തിയ ഇതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പങ്കെടുത്തിരുന്നു. ഈ സമരത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത്.

aa

സകല ഇടതുവിരുദ്ധരും ഒന്നിച്ച മഴവില്‍ സഖ്യമാണ് ഉണ്ടായിരിക്കുന്നതെന്നും വികസന പദ്ധതി തടസ്സപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും എഎ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവരെന്നും കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണമെന്നും റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരവേദിയില്‍ സംസാരിക്കുന്നതും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമീപത്തിരിക്കുന്നതുമായ ചിത്രം പങ്കുവെച്ചായിരുന്നു റഹീം വിമര്‍ശിച്ചത്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

സകല ഇടത് വിരുദ്ധരും ഒരുമിച്ച് ഒന്നായി ഇതാ അണിനിരന്നിരിക്കുന്നുവെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭാവനാ പൂര്‍ണമായ പദ്ധതിയുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാത കേരളത്തിന്റെ വികസനത്തിന് ഊര്‍ജ്ജമാകുമെന്നും അത് തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവരെന്നും കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യംശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

English summary
dyfi state secretery a a raheem criticized k rail protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X