കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന്റെ യുവജനദ്രോഹ നയം: ഡിവൈഎഫ്ഐ ഉപരോധസമരം നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ യുവജനദ്രോഹ നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐയുടെ 24 മണിക്കൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധം അവസാനിച്ചു. രാജ്യവ്യാപകമായി നടക്കുന്ന യുവജന പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നാണ് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചത്.

നൂറുകണക്കിന്യുവതി യുവാക്കളാണ് ഉപരോധ സമരത്തില്‍ പങ്കാളികളായത്.വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു ഉപരോധസമരം ആരംഭിച്ചത്. ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലെ പാതയോരത്ത് നിരനിരയായിരുന്നായിരുന്നു പ്രതിഷേധം. തൊഴിലില്ലായ്മ പെരുകുമ്പോള്‍ ഉള്ള തൊഴിലും ഇല്ലാതാക്കുന്നതിനെതിരെയും നിയമന നിരോധനത്തിനും കോര്‍പ്പറേറ്റ് സേവക്കെതിരെയും സ്ഥിരവരുമാനം ഇല്ലാതാക്കുന്നതിനെതിരെയും സമരത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

 dyfi

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലെ സമരപ്പന്തലിലേക്കെത്തിയത്. വെള്ളിയാഴ്ച പകല്‍ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് കെ പി ഷിജു അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ വി മോഹനന്‍, സിപിഐ എം ഏരിയാ സെക്രട്ടറി എം മധു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിന് ഉപരോധം സമാപിക്കും.

ക്യാപ്ഷന്‍

ഡി വൈ എഫ് ഐ ഉപരോധസമരം

English summary
dyfi strike in wayanad kalpatta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X