'യുഡിഎഫ് അന്നം മുടക്കികൾ', കഞ്ഞിവെച്ച് പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം പാവപ്പെട്ടവരുടെ അന്നം മുടക്കുകയാണ് എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധത്തിലേക്ക്. തിരഞ്ഞെടുപ്പിനെ മറയാക്കി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. യുഡിഎഫിനെതിരെ ഇന്ന് സംസ്ഥാനത്തെ ല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.
അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

എഎ റഹീമിന്റെ കുറിപ്പ് വായിക്കാം: 'സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം.
വിഷു, ഈസ്‌റ്റർ കിറ്റ് മുടക്കാനും പ്രതിപക്ഷ നേതാവ് പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്, മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.
സൂപ്പർ കൂളായി മൗനി റോയ്- ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications