ഫസൽ വധം; പുതിയ കണ്ടെത്തലുകളെല്ലാം 12 വർഷത്തെ ഗവേഷണ ഫലം, ശാസ്ത്രീയ തെളിവുകളുമുണ്ട്!!

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂർ: ഫസൽ വധക്കേസിൽ പോലീന്റെ പുതിയ കണ്ടെത്തലുകളെല്ലാം ശരിയാണെന്ന് കണ്ണൂർ ഡിവൈഎസ്പി സദാനന്ദൻ. പന്ത്രണ്ട് വർഷം നീണ്ട ഗവേഷണ ഫലമാണ് പുതികണ്ടെത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും ആർക്കും നിഷേധിക്കാനാകില്ല. എല്ലാത്തിനും ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം ഒരിക്കല്‍ തെളിയും, പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനുനേരെ സുരേന്ദ്രന്റെ വധഭീഷണി

പോലീസിനുനേരെ സുരേന്ദ്രന്റെ വധഭീഷണി

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂബീഷിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ഡിവൈഎസ്പിമാരായ സദാനന്ദനും, പ്രിന്‍സിനുമെതിരെ കെ സുരേന്ദ്രന്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന് പങ്കില്ലെന്ന് മൊഴി

സിപിഎമ്മിന് പങ്കില്ലെന്ന് മൊഴി

ഫസൽ വധക്കേസിൽ‌ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ പോലീസിന് മൊഴി ലൻകിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

മലക്കം മറിഞ്ഞ് സുബീഷ്

മലക്കം മറിഞ്ഞ് സുബീഷ്

എന്നാൽ പിന്നീട് സുബീഷ് പത്ര സമ്മേളനം വിളിച്ച് ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിൻസും ചേർന്ന് തല്ലി പറയിപ്പിച്ചെന്ന് മാധ്യമപ്രവർത്തകരോട് പറയുകയായിരുന്നു.

ബിജെപിക്കാർ വെറും പോഴന്മാരല്ലെന്ന് സുരേന്ദ്രൻ

ബിജെപിക്കാർ വെറും പോഴന്മാരല്ലെന്ന് സുരേന്ദ്രൻ

ഇതിനെ തുടർന്നാണ് ബിജെപി നേതാവ് സുരേന്ദ്രൻ ഡിവൈഎസ്പിമാർക്കെതിരെ വധഭീഷണി മുഴക്കികൊണ്ട് രംഗത്ത് വന്നത്. എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്.

മോഹനൻ വധക്കേസ്

മോഹനൻ വധക്കേസ്

പടുവിലായി മോഹനന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് സുബീഷിനെ പോലീസ് പിടികൂടിയത്. ഇതിനിടയിലാണ് ഫസൽ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് മൊഴി നൽകിയത്.

പത്ര വിതരണക്കാരൻ ഫസൽ

പത്ര വിതരണക്കാരൻ ഫസൽ

2006 ഒക്‌ടോബർ 22 ന് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവമാണ് ഫസൽ വധക്കേസ്. തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്.

സിബിഐ അന്വേഷിക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകം

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു.

English summary
DYSP Sadanandan's comments about Fasal murder case
Please Wait while comments are loading...