'ഞങ്ങളെ വേട്ടയാടുന്നു, പിന്നിൽ വ്യക്തമായ അജണ്ട': അറിവില്ലായ്മകൊണ്ട് പ്രതികരിച്ചുപോയി; ഇ ബുൾ ജെറ്റ്
കണ്ണൂർ: മോട്ടോർവാഹന വകുപ്പിന്റെ നടപടിയ്ക്ക് പിന്നാലെ പോലീസിനെ ആരോപണമുന്നയിച്ച് ഇ ബുൾ ജെറ്റ് സഹോദരന്മാർ. പോലീസ് മനഃപൂർവ്വം തങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ചില ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുമാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. എബിനും ലിബിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം പുറത്തുവരുന്നത്.
അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു

തങ്ങൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇ ബുൾ ജെറ്റ് സഹോദരന്മാർ വ്യക്തമാക്കി. ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് ആയുധവും കടത്തുന്നുണ്ടെന്ന് തങ്ങൾ പറഞ്ഞിരുന്നു. ഇതാണ് തങ്ങൾക്ക് നേരെയുള്ള നീക്കത്തിന് പിന്നിലെന്നും ഈ ഇ ബുൾ ജെറ്റ് സഹോദരന്മാർ ആരോപിക്കുന്നു. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.

ഇനിയും പ്രതികരിക്കാതിരുന്നാല്‍ തങ്ങളെ ചവിട്ടിത്താഴ്ത്തുന്ന സ്ഥിതി വരുമെന്നും നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. തങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായിക്കഴിഞ്ഞെന്നും വേട്ടയാടുകയാണെന്നും ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ടെന്നും സഹോദരന്മാർ ആരോപിക്കുന്നു. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നുണ്ട്. കുടുക്കിയതിന് പിന്നിൽ വൻപ്ലാനിങ്ങാണെന്നും വീഡിയോയിൽ ആരോപിക്കുന്നു.

ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കിയതോടെ വികാരപരമായി പ്രതികരിച്ചുപോയെന്നും അത് മുതലെടുത്താണ് അവർ തങ്ങളെ കുടുക്കിയതെന്നും ഞങ്ങളെ ചിലർ ഭയക്കുന്നുവെന്നതിന്റെ തെളിവാണെന്നും ഇവർ ആരോപിക്കുന്നു. അസമിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ പ്രശ്നത്തിൽ തങ്ങൾ ഇടപെട്ടിരുന്നുവെന്നും അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് വിഷയങ്ങളിൽ പ്രതികരിച്ചിരുന്നതായും ഇവർ ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെയാണ് ചിലർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞതെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറയുന്നുണ്ട്.

ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാരും ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്.

പ്രതികളായ ലിബിനും എബിനും കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. അതേ സമയം പോലീസ് തങ്ങൾക്കെതിരെ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങൾ പ്രതികരിച്ചത്.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications