സിപിഎം തിരുത്തണമെന്ന് റവന്യു മന്ത്രി; മൂന്നാര്‍ വിഷയത്തില്‍ പിന്നോട്ടില്ല

Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മിനെതിരെ പരസ്യമായ താക്കീതുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ നയത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എംഎല്‍എമാരെയും മന്ത്രിമാരെയും സിപിഎം തിരുത്തണം. ഈ സ്ഥിതി സിപിഎം ഗൗരവത്തോടെ കാണണം. ആര് പറഞ്ഞാലും മൂന്നാര്‍ വിഷയത്തില്‍ മുന്നോട്ട് പോകുമെന്നും മന്ത്രി. പാര്‍ട്ടിയുടെ പൊതു നിലപാടില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തികളോ ജനപ്രതിനിധികളോ നിലാപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി ഗൗരവത്തോടെ പരിഗണിക്കണമെന്നും അത് തിരുത്തേണ്ട ചുമതല ആ പാര്‍ട്ടിക്കാണെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

E Chandrasekharan

മന്ത്രിയാകുന്നതും ജനപ്രതിനിധിയാകുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അധികാരമേല്‍ക്കുമ്പോള്‍ ചൊല്ലുന്ന പ്രതിജ്ഞ ഭരണ ഘടനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിന്റെ അന്തസത്ത കാത്ത് സൂക്ഷിക്കാന്‍ ആ വ്യക്തികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍ നിന്ന് പോര്‍ വിളി നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി സിപിഎമ്മിനെ താക്കീത് ചെയ്തത്. 

എന്തൊക്കെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായാലും നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അതില്‍ ഒരുതരത്തിലുമുള്ള മാറ്റമില്ലെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ അതൃപ്തിക്ക് പാത്രമായ സബ് കളക്ടര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

English summary
CPM should correct the MLA's and Minister's who stand against the government decisions. Never step back from the Munnar issue, says revenue minister E Chandrasekharan.
Please Wait while comments are loading...