കുട്ടികള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം- മന്ത്രി ഇ ചന്ദ്രശേഖരന്‍

  • Posted By:
Subscribe to Oneindia Malayalam

സമൂഹത്തില്‍ കുട്ടികള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടതെന്നും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍  സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന  വിവിധ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു തന്നെ മനസ്സിലാക്കുന്നതിനായി  സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല സംവാദം  ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍.  

കരിയപ്പയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആര്‍മി ചീഫ് റാവത്ത്

കുട്ടികള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനും വളരുവാനുമുള്ള സാഹചര്യമുണ്ടാകണം. കുടുംബങ്ങളില്‍ കുട്ടികള്‍ക്കെതിരായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍പോലും ബാലാവകാശ ലംഘനമാണ്. ബാലാവകാശം എന്തെന്നുള്ളതും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇനിയും കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും അധ്യാപകരിലേക്കും വേണ്ടരീതിയില്‍ എത്തിയിട്ടില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും തല്ലാനുള്ള അവകാശമില്ല. പോലീസ് ഉള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും ചിലപ്പോള്‍ ബാലാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

chandrasekharan

ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടത്. അവരെ ശാസ്ത്രീയമായി നമ്മുടെ സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും പഠിപ്പിച്ച് ഉത്തമ പൗരന്മാരാക്കി വളര്‍ത്തുക. പൗരബോധമുള്ള ഒരു സമൂത്തില്‍ മാത്രമേ സമാധാന അന്തരീക്ഷമുണ്ടാകു. സാമൂഹിക ബോധവും പൗരബോധവുമില്ലാത്തിടത്താണ് സമാധാന അന്തരീക്ഷം തകരുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അജ്ഞതയും അധികാരികളുടെ അനാസ്ഥയും നല്ലൊരു സമൂഹമുണ്ടാകുന്നതിന് തടമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവകാശത്തിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നല്ല പൗരന്മാരുണ്ടാകുന്നതെന്ന് അധ്യക്ഷതവഹിച്ച ബാലാവകാശ കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. ജില്ലയിലെ  ഒമ്പത്, 11 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സംവാദത്തില്‍ പങ്കെടുത്തത്. കമ്മീഷന്‍ അംഗങ്ങളായ  ശ്രീല മേനോന്‍, സിസ്റ്റര്‍ ബിജി ജോസ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ജില്ലാ ഓഫീസര്‍ പി.ബിജു, വയനാട് ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ എന്നിവര്‍ പങ്കെടുത്തു.  തുടര്‍ന്ന് അഷ്‌റഫ് കാവില്‍ കുട്ടികള്‍ക്കായി  ബാലാവകാശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു

English summary
E Chandrasekharan; Children should be fearless in life

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്