കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം വിട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ ശ്രീധരൻ, 'ബിജെപി കേരളത്തിൽ ഹിന്ദുത്വവാദം ഉപേക്ഷിക്കണം'

Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ ശ്രീധരന്‍. രാഷ്ട്രീയം ഉപേക്ഷിച്ചു എന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ വ്യക്തമാക്കി. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകില്ലെന്നാണ് താന്‍ ഉദ്ദേശിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പൊതുസമ്മേളനങ്ങളില്‍ രാഷ്ട്രീയ പ്രസംഗം നടത്തുകയോ ചെയ്യില്ലെന്നും അതിനൊന്നും ആരോഗ്യം അനുവദിക്കുന്നില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺ

താന്‍ ഇപ്പോള്‍ ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമാണെന്നും ആ സ്ഥാനത്ത് തുടരുമെന്നും കെ ശ്രീധരന്‍ വ്യക്തമാക്കി. കെ റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അടക്കം ബിജെപിക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതും ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കുന്നതും തുടരുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ES

കേരളത്തില്‍ ബിജെപി ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും താല്‍പര്യം പരിഗണിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് ഇ ശ്രീധരന്‍ ദേശീയ മാധ്യമമായ ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ലൗ ജിഹാദ് ഒരു ഗൗരവകരമായ വിഷയം അല്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തിലെ ബിജെപി അവരുടെ സമീപനത്തില്‍ ചെറിയ തോതില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഹിന്ദൂയിസത്തിലും ഹിന്ദുത്വയിലും ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല. ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് എന്നുളള സന്ദേശം ബിജെപി നല്‍കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളേയും പരിഗണിക്കണം. അതാണ് കേരളത്തില്‍ ബിജെപിക്ക് അനിവാര്യമായ മാറ്റമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേരള ബിജെപിയെ കുറ്റപ്പെടുത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇ ശ്രീധരന്‍ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നില്ല. ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് വേണ്ടിയാണ് താന്‍ നില കൊള്ളുന്നത് എന്ന് അദ്ദേഹം ഒരിക്കലും പറയാറില്ല. അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതേ നിലപാട് ആയിരിക്കണം ബിജെപിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ആകെയുളള ബദല്‍ ബിജെപി മാത്രമാണ്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനത്തിന് മടുത്തിരിക്കുകയാണ്. കോണ്‍ഗ്രസും മുസ്ലീം ലീഗും ചേരുന്ന യുഡിഎഫിനും പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിജെപിക്ക് ശക്തി കൂട്ടാനും കേരളത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി മാറാനും ഇതാണ് നല്ല അവസരം എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
E Sreedharan says he did not quit politics and BJP should give up hindutwa politics in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X