• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമ്പദ് വ്യവസ്ഥ കരകയറുന്നു: ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 20.1 %

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകയറുന്നതിന്‍റെ വ്യക്തമായ സൂചന നല്‍കി മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളര്‍ച്ചാ നിരക്ക്. 2022-2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയില്‍ 20.1 ശതമാനം വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. സമീപകാലത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കുകളില്‍ ഒന്നാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായിരിക്കുന്നത്.

ഇനി നേർക്കുനേർ ചർച്ച; ഐഎൻഎൽ പിളർപ്പിൽ കാന്തപുരവും നേരിട്ട്... യഥാർത്ഥ പ്രശ്‌നം ചർച്ചയാകുമ്പോൾ എന്താകുംഇനി നേർക്കുനേർ ചർച്ച; ഐഎൻഎൽ പിളർപ്പിൽ കാന്തപുരവും നേരിട്ട്... യഥാർത്ഥ പ്രശ്‌നം ചർച്ചയാകുമ്പോൾ എന്താകും

കോൺസ്റ്റന്റ് ജിഡിപി (2011-12) ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ വിലകള്‍ 32.38 ലക്ഷം കോടി രൂപയായിട്ടാണ് കണക്കാക്കുന്നത്. 2020-21 ലെ ആദ്യ പാദത്തിലെ 26.95 ലക്ഷം കോടി രൂപയിൽ നിന്ന്, 24.4 ന്റെ ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്‍ഷം ആദ്യപാദത്തില്‍ 20.1 ശതമാനം വളർച്ച കാണിക്കുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.

1990 കളുടെ മധ്യത്തിലെ ഔദ്യോഗിക ത്രൈമാസ ഡാറ്റ ലഭ്യമായതിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കു. മുൻ പാദത്തിലെ 1.6% ൽ നിന്നുമുള്ള കുത്തനെയുള്ള വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ 24.4% റെക്കോർഡ് ഇടിവായിരുന്നു രേഖപ്പെടുത്തിയത് എന്ന്തും പുതിയ നേട്ടത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നിലവിലെ പാദത്തിലെ വളർച്ച പ്രധാനമായും താഴ്ന്ന അടിസ്ഥാന പ്രഭാവത്തിലാണ്.

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനിടയിലും ഉൽപ്പാദനം ത്വരിതഗതിയിലാക്കാൻ സഹായിച്ചതാണ് കഴിഞ്ഞ വർഷത്തെ മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ത്രൈമാസ മൊത്ത മൂല്യവർദ്ധന (GVA) വർഷത്തിൽ 25.66 ലക്ഷം കോടി രൂപയിൽ നിന്ന് 18.8% വർദ്ധിച്ച് .4 30.48 ലക്ഷം കോടി രൂപയായി.

അതേസമയം, ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് നിലവാരത്തിൽ വളർന്നെങ്കിലും ആർബിഐയുടെ 21.4%പ്രൊജക്ഷനിൽ നിന്നും നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-21 ആദ്യ പാദത്തിലെ 22.3% സങ്കോചവുമായി താരതമ്യം ചെയ്യുമ്പോൾ 31.7% വളർച്ച കാണിച്ചുകൊണ്ട്, ഈ വര്‍ഷം ജിഡിപി 51.23 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.

ബിജെപിയെ അടപടലം പൂട്ടി മമത; ഓരോ ദിവസവും ഒരു ബിജെപി എംഎല്‍എ രാജിവെക്കുന്നുബിജെപിയെ അടപടലം പൂട്ടി മമത; ഓരോ ദിവസവും ഒരു ബിജെപി എംഎല്‍എ രാജിവെക്കുന്നു

കഴിഞ്ഞ വർഷം ആദ്യം രാജ്യവ്യാപകമായ ലോക്ക്ഡൗണിന് ശേഷം 2020-2021 സാമ്പത്തിക വർഷത്തിൽ ജിഡിപി 7.3% ചുരുങ്ങിയിരുന്നു. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും സംസ്ഥാന സർക്കാരുകളുടെ കർശനമായ നിയന്ത്രണങ്ങള്‍ കാരണം ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലെ രണ്ടാം തരംഗലും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടു. എന്നാല്‍ മുന്‍ പാദങ്ങളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട അവസ്ഥയായിരുന്നു. മാർച്ച് പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസ് മഹാമാരിക്ക് ശേഷം രണ്ടാം തവണ 1.3% വളർച്ച നേടുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി നിരക്ക് കരസ്ഥമാക്കാന്‍ സാധിച്ചത് ശുഭാപ്തിവിശ്വാസം പകരുന്ന കാര്യമാണെന്നെന്നാണ് സിആർസിഎൽ എൽഎൽപി സിഇഒയും മാനേജിംഗ് പാർട്ണറുമായ ഡിആർഇ റെഡ്ഡി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചത്, പ്രത്യേകിച്ചും നിർമ്മാണ മേഖലയിലെ വളർച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നു. ഇത് വായ്പാ എടുക്കൽ വർദ്ധനവിന് കാരണമാകണം. ഹ്രസ്വകാലത്തേക്ക് ചില പണപ്പെരുപ്പ സമ്മർദ്ദം ഉണ്ടാകാമെങ്കിലും വിവിധ മേഖലകളിൽ നിന്നുള്ള ഞങ്ങളുടെ ഉപയോഗ്താക്കളിലുടനീളം വ്യാവസായിക പ്രവർത്തനങ്ങളിൽ ഒരു നല്ല മുന്നേറ്റം ഞങ്ങൾ കാണുന്നു. അതോടൊപ്പം സമ്പദ്‌വ്യവസ്ഥയുടെ തുടർച്ചയായ ഉയർച്ചയിൽ ശുഭാപ്തിവിശ്വാസം പുലർത്തുകയും ചെയ്യുന്നു. ആര്‍ബിഐ അടുത്ത അവലോകനത്തിൽ എങ്ങനെയാണ് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് എന്ന് അറിയാനുള്ള കൗതുകവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cmsvideo
  സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  English summary
  Economy recovers: GDP growth rate of 20.1% in first quarter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X