കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരങ്ങൊഴിഞ്ഞത് വാദ്യകലയുടെ പ്രമാണി; മദ്ദളവാദ്യ കുലപതി എടപ്പാള്‍ അപ്പുണ്ണിയുടെ നിര്യാണം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മദ്ദളവാദ്യ കുലപതി എടപ്പാള്‍ അപ്പുണ്ണിയുടെ നിര്യാണം വാദ്യകലാലോകത്തെ ഈറനണിയിച്ചു. നീണ്ട 39 വര്‍ഷം തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തില്‍ പ്രാമാണിക നായിരുന്ന അപ്പുണ്ണി ഇന്നലെ തൃശൂര്‍ ജില്ലയിലെ പാറേമ്പാടത്തെ മകളുടെ വസതിയിലാണ് അന്തരിച്ചത്.കുറുംകുഴല്‍വാദ്യക്കാരനായിരുന്നപിതാവ് തേറമ്പത്ത് രാമന്‍ നായരോടൊപ്പം ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അപ്പുണ്ണി പോകുമായിരുന്നു. പൊന്നാനിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് പിതാവിനൊപ്പം എത്തിയ അപ്പുണ്ണിയിലെ വാദ്യകലാകാരനെ പുറത്തെത്തിച്ചത് കടവല്ലൂര്‍ അരവിന്ദാക്ഷനായിരുന്നു.

1961 ല്‍ കടവല്ലൂര്‍ ക്ഷേത്രത്തില്‍ അപ്പുണ്ണി മദ്ദളത്തില്‍ അരങ്ങേറ്റം നടത്തി.
കേളി, പഞ്ചവാദ്യം, ലയവിന്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ മദ്ദളത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു. വാദ്യകലാ കുലപതികളായ അന്നമട ത്രയം, ശങ്കരാ പുരം അപ്പുമാരാര്‍, പല്ലാവൂര്‍ ത്രയം, കുഴൂര്‍ ത്രയം, ചോറ്റാനിക്കര നാരായണന്‍ മാരാര്‍ തുടങ്ങിയ പുതിയ കാലത്തിലെ യുവപ്രതിഭകള്‍ക്കൊപ്പം ചെണ്ടയില്‍ അപ്പുണ്ണി വിസ്മയം തീര്‍ത്തു.1969 മുതല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ബി. ഹൈ ആര്‍ ടി സ്റ്റും 1994 മുതല്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ ആര്‍ ടി സ്റ്റുമായിരുന്നു.ഗുരുവായൂര്‍ ക്ഷേത്ര കലാവിദ്യാലയത്തില്‍ വാദ്യകലാ അധ്യാപകനായത് അപ്പുണ്ണിയെ നൂറുകണക്കില്‍ വാദ്യക്കാരുടെ ഗുരുനാഥനാക്കി.

edap

നാദസ്വരത്തിന്റെ തകില്‍ വാദ്യക്കാരനായി തുടങ്ങിയ അപ്പുണ്ണായുടെ സപര്യ മേള പ്രമാണിയാക്കി മാറ്റി. അതു കൊണ്ടു തന്നെയാണ് അപ്പുണ്ണി തൃശൂര്‍ പൂരത്തിലെ പാറമേക്കാവിന്റെ പ്രമാണിയായി വാദ്യകലാ സ്‌നേഹികളെ ത്രസിപ്പിച്ചതും. ആരോഹണ അവരോഹണ ക്രമത്തില്‍ കൊട്ടിക്കയറി ചെണ്ടയില്‍ നാദവിസ്മയം തീര്‍ത്ത അപ്പുണ്ണി ഒരു കാലം കേരളത്തിലെ പ്രധാനക്ഷേത്രങ്ങളില്‍ പൂരക്കാലത്തെ ആവേശവുമായിരുന്നു.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് , പൂമുള്ളി ആറാം തമ്പുരാന്‍സ്മാരക അവാര്‍ഡ്, വാദ്യകലാ അക്കാദമി വാദ്യകലാക്ഷേത്രം അവാര്‍ഡ്, തൃശൂര്‍ പാറമേക്കാവ് ക്ഷേത്രസമിതി അവാര്‍ഡ് , അയ്യപ്പസേവാസംഘം ജേസീഅവാര്‍ഡുകള്‍ അപ്പുണ്ണിയെ തേടി എത്തിയവയാണ്

English summary
Edappal Appunni passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X