കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തു തോൽപിക്കണം - ഇകെ വിജയൻ എംഎൽഎ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ കോർപറേറ്റ് അജണ്ട നടപ്പിലാക്കുകയാണെന്നും, മതേതര മൂല്യങ്ങൾ തകർക്കുന്ന ഭരണകൂടനീക്കങ്ങൾക്കെതിരെ മതതേതര ശക്തികൾ ഒരുമിക്കണമെന്നും ഇ.കെ വിജയൻ എം എൽ എ അഭിപ്രായപെട്ടു . സി.പി.ഐ പേരാമ്പ്ര മണ്ഡലം പ്രതിനിധി സമ്മേളനം ചക്കിട്ടപാറ സ . സി. പദ്മാവതി ടീച്ചർ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുടെയും കർഷകരുടെയും ജീവിതം പ്രതിസന്ധിയിലായ ഇന്ത്യയിൽ രൂപപ്പെടുന്ന വമ്പിച്ച കർഷകപ്രക്ഷോഭങ്ങളെ മറികടക്കാൻ ബി ജെ പി ഹിന്ദുകാർഡ് ഇറക്കുകയാണ് . ബീഫ് പ്രശ്നമെല്ലാം ഇതിന്റെ ഭാഗമാണ്. നാഗപൂരിൽ നിന്നും ആർ.എസ്.എസ് നിർദേശിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.

ഓഖി ചുഴലിക്കാറ്റ്: നാട്ടില്‍ കുടുങ്ങിയ ദ്വീപ് നിവാസികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹവിരുന്ന്‌

പി കെ സുരേഷ് ,യൂസഫ് കോറോത്ത്, ബിന്ദു അമ്പാളി എന്നിവരുൾപെടുന്ന പ്രസീഡിയവും ഒ ടി രാജൻ മാസ്റ്റർ ,ടി ശിവദാസൻ, കാരയാട് കുഞ്ഞികൃഷ്ണൻ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുംസമ്മേളനം നിയന്ത്രിച്ചു . ശശി അമ്പാളി രക്തസാക്ഷി പ്രമേയവും, ടി ഭാരതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പാർടി ജില്ലാ അസി.സെക്രട്ടറിമാരായ എം നാരായണൻ മാസ്റ്റർ, ആർ ശശി , ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ ജി പങ്കജാക്ഷൻ ,കെ കെ ബാലൻ മാസ്റ്റർ, പി സുരേഷ് ബാബു, എ കെ ചന്ദ്രൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.ശനിയാഴ്ചകൊടിമര,
പതാക ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടന്നു കൊടിമര ജാഥമുതുകാട് നിന്നും എ ഐ ടി യു സി ,കിസാ ൻ സഭ എന്നി വ യുടെ നേതൃത്വത്തിലും പതാക ജാഥ എ ഐ എസ് എഫ് ,എഐവൈഎഫ് നേതൃ ത്വത്തിൽ കൽപത്തൂർ ചോയി സ്മാരകത്തിൽ നിന്നും ,ബാനർ ജാഥമ മഹിളാസംഘം ത്തിന്റെ നേതൃത്വത്തിൽ പാലേരി ടി കെ കെ ഹാജി സ്മാരകത്തിൽ നിന്നും പുറപ്പെട്ട് ചക്കിട്ടപാറയിൽ സംഗമിച്ചു.

cpi

ഇ കുഞ്ഞിരാമൻ ,എ കെ ചന്ദ്രൻ മാസ്റ്റർ, കെ കെ ബാലൻ മാസ്റ്റർ, യൂസഫ് കോറോത്ത്, ഒ ടി രാജൻ മാസ്റ്റർ, ഭാരതി ടീച്ചർ, വി എം സമീഷ്, വിഷ്ണു എന്നവർ നേതൃത്വം നൽകി. സമ്മേളന നഗരിയിൽ എകെ ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി .പൊതുസമ്മേളനം കെ രാജൻ എം എൽ എ, ഉദ്ഘാടനം ചെയ്തു .ഇ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ആർ ശശി ,കെ കെ ബാലൻ മാസ്റ്റർ, പി കെ സുരേഷ് , അജയ് ആവള എന്നിവർ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
EK Vijayan MLA; block the Central government's anti-people policies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്