ഓഖി ചുഴലിക്കാറ്റ്: നാട്ടില്‍ കുടുങ്ങിയ ദ്വീപ് നിവാസികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹവിരുന്ന്‌

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടൽക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാൻ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികൾക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബർ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്നും കപ്പലിൽ പോകാനിരുന്ന ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 110 പേർക്കാണ് ജില്ലാ കലക്റ്റർ യു.വി. ജോസിന്‍റെ നേതൃത്വത്തിൽ ഭക്ഷണവും താമസസൗകര്യവുമൊരുക്കിയത്.

കോഴിക്കോട് ഒരുങ്ങുന്നു, വീണ്ടും കപ്പടിക്കാന്‍: ജില്ലാ കലോത്സവം ഇന്ന്

കടൽ പ്രക്ഷുബ്ധമായതോടെ ബേപ്പൂരിൽ നിന്നുള്ള കപ്പൽ യാത്ര താറുമാറായതിനെ തു‌ടർന്നാണ് ഇവർ കോഴിക്കോട് കുടുങ്ങുന്നത്. ചികിത്സയ്ക്കും മറ്റ് പല ആവശ്യങ്ങൾക്കുമായി കോഴിക്കോടെത്തിയവരാണിവരാണ് മിക്കവരും. ഇവരുടെ കൈവശം പണവും മറ്റും കുറവായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജില്ലാ ഭരണക്കൂടം ദ്വീപ് നിവാസികൾ ഇവിടെ കുട‌ുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് ചിലസംഘടനകളുടെയും മറ്റും സഹകരണത്തോടെ സഹായങ്ങളെത്തിക്കാൻ ജില്ലാകലക്റ്ററുടെ നേതൃത്വത്തിൽ ശ്രമം നടത്തിയത്. 70 ദ്വീപ് നിവാസികൾ കോഴിക്കോട് കല്ലായി റോഡിലെ ന്യൂ കീർത്തി മഹൽ ലോഡ്ജിലായിരുന്നു താമസം. ഇവർക്കുള്ള ഭക്ഷണം കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

lakshdweep1

ന്യൂ കീർത്തി മഹൽ ലോഡ്ജിൽ അഞ്ച് ദിവസത്തെ സൗജന്യ താമസവും ലോഡ്ജ് ഉടമകൾ അനുവദിച്ചു. മറ്റ് ചില സംഘടനകളും സഹായഹസ്തങ്ങളുമായി എത്തിയതും ഇവർക്ക് തുണയായി. എന്നാണ് ദ്വീപിലേക്ക് ഇവർ മടങ്ങുന്നത് അന്നുവരെയുള്ള ഭക്ഷണം ലഭ്യമാക്കുമെന്ന് കപ്പൽ യാത്ര കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്‍റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഉച്ചയോടെ ന്യൂ കീർത്തി മഹൽ ലോഡ്ജിലെത്തി ജില്ലാ കലക്റ്റർ യു.വി. ജോസ്‌ ദ്വീപ് നിവാസികൾക്ക് ഭക്ഷണം വിളമ്പി നൽകി. ദ്വീപ് നിവാസികളിൽ നിന്നും കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് കലക്റ്റർ മടങ്ങിയത്. റെവന്യു അധികൃതരും കൂട‌െയുണ്ടായിരുന്നു.

lakshdweep2

ലക്ഷദ്വീപിലെ കവറത്തി, അമേനി, കടമത്ത്, ക്ലിത്തം, മിത്ര, ചെത്തലത്ത് എന്നീ ദ്വീപുകളിൽ നിന്നുള്ള 70 പേരാണ് ന്യൂ കീർത്തി മഹൽ ലോഡ്ജിൽ താമസിക്കുന്നത്. പ്രശ്നങ്ങളൊന്നുംമില്ലെങ്കിൽ അടുത്തദിവസംതന്നെ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ദ്വീപിൽ കടൽക്ഷോഭം ശാന്തമായികൊണ്ടിരിക്കുകയാണെന്നാണ് അവിടെ നിന്നും ലഭിച്ച വിവരമെന്ന് ചെത്തലത്ത് ദ്വീപ് സ്വദേശി ഷെയ്ക്ക് പറഞ്ഞു. മിനിക്കോയിയിലും കൽപ്പേനിയിലും വൻ നാശനഷ്ടമുണ്ട‌ാക്കിയിട്ടുണ്ട്. ആറ് മാസം കൊണ്ടുപോലും പഴയ സ്ഥിതിയിലെത്തുക പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകലക്റ്ററുടെ ഇടപെടൽ തങ്ങൾക്ക് ആശ്വാസവും തുണമായതായി ദ്വീപ് നിവാസികൾ പറഞ്ഞു. കടൽശാന്തമായ ശേഷം ദ്വീപ് സന്ദർശിക്കണമെന്ന് ക്ഷണിച്ച് സന്തോഷം പ്രകടിപ്പിച്ചാണ് ജില്ലാ കലക്റ്ററെ ഇവർ യാത്രയാക്കിയത്. ഇവർ നമ്മുടെ അതിഥികളാണെന്നും ഇവരെ സഹായിക്കൽ നമ്മുടെ, കോഴിക്കോട്ടുകാരുടെ ഉത്തരവാദിത്വമാണെന്നും ജില്ലാ കലക്റ്റർ യു.വി. ജോസ് പറഞ്ഞു.

English summary
Ockhi Cyclone; Kozhikode welcomes Dweep natives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്