നരബലി; മൃതദേഹം മുറിച്ച് മാറ്റിയത് സന്ധികൾ കൃത്യമായി മനസിലാക്കി, മുൻപ് 2 സ്ത്രീകളെ കൊല്ലാനും പദ്ധതിയിട്ടു
കൊച്ചി: ഇലന്തൂർ നരബലി കേസിൽ ചോദ്യം ചെയ്യലിനിടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി പ്രതികൾ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാചകം ചെയ്ത് കഴിച്ചതായി ഭഗവൽ സിംഗും മുഹമ്മദ് ഷാഫിയും സമ്മതിച്ചു. ലൈലയും ഇക്കാര്യം സമ്മതിച്ചെങ്കിലും കഴിച്ചോയെന്ന പോലീസിന്റെ ചോദ്യത്തിന് മറുപടി നൽകിയില്ല. അതേസമയം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മൃതദേഹം വെട്ടി നുറക്കിയതെന്നാണ് വിവരം.

പത്മയേയും റോസിലിയേയും 56 ഓളം കഷ്ണങ്ങളാക്കി വെട്ടിമ മുറിച്ചാണ് മൃതദേഹം മറവ് ചെയ്തത്. ഇതിൽ തന്നെ പത്ത് കിലോയോളം മാംസം ഫ്രിഡ്ജിൽ പ്രതികൾ സൂക്ഷിച്ചിരുന്നു. ഇതെടുത്ത് പിന്നീട് പാചകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ നിന്നും രക്തക്കറ പോലീസ് കണ്ടെടുത്തിരുന്നു. ഏകദേശം പത്ത് കിലോയോളം മാംസം സൂക്ഷിച്ചിരുന്നുവെന്നാണ് നിഗമനം.

ഇവ കുക്കറിൽ വേവിച്ചെടുത്തതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജീവനോടെയായിരുന്നു ഇരകളിൽ ഒരാളായ പത്മയെ പ്രതികൾ വെട്ടി നുറുക്കിയത്. മൃതദേഹങ്ങൾ ശാസ്ത്രീയമായി മുറിച്ചാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ദർ നൽകുന്ന പ്രാഥമിക വിവരം. ലൈലയും ഭഗവൽ സിംഗും ചേർന്ന് മൃതദേഹം വെട്ടിയെന്ന് പറയുന്നുണ്ടെങ്കിലും ഇവർക്ക് ഇത്തരത്തിലുള്ള ധാരണകൾ ഉണ്ടെന്നോ ശാസ്ത്രീയ വശം അറിയാമെന്നോ പോലീസ് കരുതുന്നില്ല.

മനുഷ്യ ശരീരത്തിൽ എളുപ്പം വേർപ്പെടുത്താവുന്ന സന്ധികൾ മനസിലാക്കിയാണ് മൃതദേഹം മുറിച്ചിരിക്കുന്നത്. ശരീരഘടന കൃത്യമായി അറിയുന്ന ആൾക്ക് മാത്രമേ ഇത്ര കൃത്യമായി ചെയ്യാൻ സാധിക്കുകയുള്ളൂ. പോലീസ് ഇത് സംബന്ധിച്ച് സംശയം ഉന്നയിച്ചപ്പോൾ താൻ മുൻപ് മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്നാണ് മുഹമ്മദ് ഷാഫി പോലീസിനോട് പറഞ്ഞത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കത്തികൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഉപയോഗിച്ചാണോ മൃതദേഹം വെട്ടിയതെന്ന് പരിശോധിക്കും.

അതിനിടെ പത്മയ്ക്കും റോസിലിക്കും മുൻപ് മറ്റ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതികൾ പോലീസിന് മൊഴി നൽകി. ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയാണ് ഇതിലൊരാൾ. ഇവരുടെ ലോട്ടറികൾ മുഴുവൻ വാങ്ങിയാണ് പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തിരുമ്മ് കേന്ദ്രത്തിൽ 18,000 രൂപയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇലന്തൂരിൽ എത്തിക്കുകയായിരുന്നു.

ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകി. അടുത്ത ദിവസം ഇവരെ ഭഗവൽ സിംഗും ലൈലയും ചേർന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ഇവർ വീട്ടിലെത്തിയപ്പോൾ കട്ടിലിലേക്ക് തള്ളിയിട്ട് കൈകാലുകൾ കെട്ടിയിടാൻ ശ്രമിച്ചു. ഇതിനിടയിൽ ഇവർ കുതറി ഓടുകയായിരുന്നു. ഈ സമയം ഷാഫി വീട്ടിലുണ്ടായിരുന്നു. ഇയാൾ ഇവരുടെ മുഖത്തടിച്ചിരുന്നത്രേ. പേടിച്ച് റോഡിലേക്കാണ് ഇവർ ഓടി പോയത്. പ്രതികൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വരാൻ തയ്യാറായില്ല. പരിചയക്കാരനായ ഓട്ടോക്കാരനെ വിളിച്ച് ഇവർ രക്ഷപ്പെട്ടു. വിദേശത്തുള്ള ഈ സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പന്തളം സ്വദേശിയാണ് രണ്ടാമത്തെയാൾ. സ്വകാര്യ ഏജൻസി വഴി ലൈല ഇവരെ വീട്ട് ജോലിക്ക് വീട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ പ്രതികൾ ലൈംഗിക ചുവയോടെ സംസാരിച്ചപ്പോൾ അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഇവരും വീട്ടിൽ നിന്നും രക്ഷപ്പെട്ട് പോയി. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പിന്നീട് ഷാഫിതന്നെ പത്മയേയും റോസിലിയേയും വലയിലാക്കി ഇലന്തൂരിൽ എത്തിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications