Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാഗ് ഞാന്‍ ഉപേക്ഷിച്ചതല്ല'; പരിശോധനക്കിടയിലും 2 മണിക്കൂര്‍ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു; വിശ്വസിക്കാതെ പൊലീസ്

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ട്രെയിനിന് തീയിട്ട ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയത് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. കണ്ണൂരില്‍ എത്തിയ ശേഷവും പൊലീസിന്റ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഷാറൂഖ് സെയ്ഫിക്ക് സാധിച്ചു എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്.

രണ്ട് മണിക്കൂറോളം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നു എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. എന്നാല്‍ ട്രെയിനിലെ ആക്രമണ വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും ആക്രമിക്കപ്പെട്ട ട്രെയിനും അരിച്ച് പെറുക്കിയിരുന്നു. എന്നാല്‍ ഷാറൂഖ് സെയ്ഫിയെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് തീവെപ്പ് സംഭവത്തിന് ശേഷം 11.40 ന് ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്.

saifi

പിന്നീട് 1.40 ന് വന്ന മരുസാഗര്‍ എക്സ്പ്രസിലാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ട്രെയിനിന് തീവെക്കുന്നതിനിടെ ഷാറൂഖ് സെയ്ഫിനും പൊള്ളലേറ്റിരുന്നു. ഡി 1 കോച്ചിന് തീവെച്ച ശേഷം അതേ ട്രെയിനിലെ മറ്റൊരു കോച്ചില്‍ കയറി എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്.

എന്നാല്‍ പൊള്ളലേറ്റ മുഖമായി എത്തിയ ഷാറൂഖിനെ മറ്റ് യാത്രക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഈ വിവരം മറ്റ് യാത്രക്കാര്‍ പൊലീസിനോട് പറയേണ്ടതുമാണ്. എന്നാല്‍ ഇങ്ങനെ ഒരു വിവരം പൊലീസിന് ആരില്‍ നിന്നും ലഭിച്ചിട്ടില്ല. മാത്രമല്ല മരുസാഗര്‍ എക്‌സ്പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് ഷാറൂഖ് സെയ്ഫി യാത്ര ചെയ്തത്.

മുഖം മറച്ചാണ് താന്‍ യാത്ര ചെയ്തത് എന്നും എന്നാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ താന്‍ ബോഗി മാറിക്കൊണ്ടിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ട്രെയിനിലെ യാത്രക്കാരും ഇത് സംബന്ധിച്ച വിവരം ആര്‍പിഎഫില്‍ അറിയിക്കേണ്ടതായിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

തനിക്ക് ആരില്‍ നിന്നും സഹായം ലഭിച്ചിട്ടില്ല എന്നും ഷാറൂഖ് സെയ്ഫി പറയുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ വരുന്നത് എന്നും ഇയാള്‍ പറയുന്നു. വീട്ടുകാരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും വലിയ കുറ്റകൃത്യം ഒറ്റക്ക് ഒരാള്‍ക്ക് ചെയ്യാനും രണ്ട് ദിവസത്തിലേറെ മറഞ്ഞിരിക്കാനും കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുത്ത ബാഗ് താന്‍ ഉപേക്ഷിച്ചിട്ട് പോയതല്ല എന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

ബാഗ് ഇയാളുടേത് തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ തോളിലായിരുന്നു ബാഗ് ഉണ്ടായിരുന്നത് എന്നും പെട്രോള്‍ കുപ്പി എടുക്കാനായി ബാഗ് നിലത്ത് വെച്ചു എന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ബാഗ് അവിടെ തന്നെ വെച്ചാണ് മുന്നോട്ട് നീങ്ങി യാത്രക്കാരുടെ മേല്‍ പെട്രോളൊഴിക്കുന്നത്. എന്നാല്‍ തീ പടര്‍ന്ന വെപ്രാളത്തില്‍ യാത്രക്കാര്‍ ഓടുന്നതിനിടെ ബാഗ് വീണതായിരിക്കാം എന്നാണ് ഷാറൂഖ് പറയുന്നത്.

Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍

ബാഗിനുള്ളില്‍ നിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ നിന്നും നോട്ട് ബുക്കിലെ വിവരങ്ങളില്‍ നിന്നുമാണ് ഷാറൂഖ് സെയ്ഫിയെ തിരിച്ചറിയുന്നത്. ഈ നോട്ട് ബുക്കില്‍ തിരുവനന്തപുരത്തെ ചില സ്ഥലങ്ങളുടെ പേരും ഉണ്ടായിരുന്നു. കേരളത്തിലേക്ക് ആദ്യമായി വരുന്ന ഷാറൂഖ് സെയ്ഫി എന്തിനാണ് ഈ സ്ഥലപ്പേരുകള്‍ കുറിച്ചിട്ടത് എന്നും സംശയമുണര്‍ത്തുന്നുണ്ട്. അതേസമയം പ്രാഥമിക ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ ഷാറൂഖിനെ വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+