'എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ പരാതിക്കാരി മോഷ്ടിച്ചു'; പരാതിയുമായി ഭാര്യ; ട്വിസ്റ്റ്
കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ രംഗത്തുവന്നത്.
എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നും അതുവഴി സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.

അതേസമയം, എൽദോസ് കുന്നപ്പിള്ളി എം.എൽഎക്കെതിരായ പീഡന മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പരാതിക്കാരി ഇന്ന് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്. പരാതി ഒതുക്കിത്തീർക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും യുവതി പറഞ്ഞിരുന്നു. കോവളം എസ്എച്ച്ഒ കേസ് എടുക്കാതെ ഒത്തീർപ്പിന് ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. പരാതിക്ക് പിന്നാലെയാണ് യുവതി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി യുവതി പറയുകയും ചെയ്തു. പരാതി വ്യാജമല്ലെന്നും യുവതി അവകാശപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ യുവതി പരാതിയിൽ പറയുന്നുണ്ട്.

'മദ്യപിച്ച് ലക്ക് കെട്ട് ഉപദ്രവിച്ചു. മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ താൻ പിൻമാറാൻ ശ്രമിച്ചു. പക്ഷെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും എൽദോസ് പിൻതുടര്‍ന്നു. കഴിഞ്ഞ 14 ന് കോവളത്ത് വച്ച് പരസ്യമായി മർദ്ദിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. കഴിഞ്ഞ 29 ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കോവളം പൊലീസ് കേസ്ഒ എടുത്തില്ല. ഒത്തുതീര്‍പ്പിനാണ് സ്റ്റേഷൻ ഓഫീസര്‍ ശ്രമിച്ചത്. ഈ മാസം ഒൻപതിന് വീട്ടിലെത്തിയ എൽദോസ് കുന്നപ്പള്ളി ഭീഷണിപ്പെടുത്തി കോവളം എസ്എച്ച്ഒ യുടെ മുന്നിൽ എത്തിച്ച് പരാതി പിൻ വലിച്ചെന്ന് പറയാൻ നിര്‍ബന്ധിച്ചു. അഭിഭാഷകന്റെ മുന്നിൽ വച്ചാണ് പണം വാഗ്ദാനം ചെയ്തത്' എന്നാണ് യുവതി പറഞ്ഞത്. ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നുണ്ട്.

അതേസമയം, കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും സുധാകരൻ പറഞ്ഞു. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications