കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് പ്രചാരണത്തിന് ചൂട് പോര

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയെങ്കിലും തിരുവനന്തപുരത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര ആവേശം പോരെന്ന് തന്നെ പറയേണ്ടി വരും. സ്ഥാനാര്‍ത്ഥികള്‍ അവരുടെ പ്രചാരണപരിപാടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും അണികളില്‍ അത്ര ആവേശം കാണാനില്ല.

ചുമരെഴുത്തുകളും പോസ്റ്ററുകളും ഒക്കെ അങ്ങിങ്ങ് ഉണ്ടെങ്കിലും ജനശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുളള വലിയ ആരവങ്ങള്‍ എവിടേയും കാണുന്നില്ല. മുക്കിലും മൂലയിലും എല്ലാ പാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രവര്‍ത്തകരുടെ സാന്നിധ്യം തുലോം തുച്ഛമാണ്. പലയിടത്തും ആളൊഴിഞ്ഞ കസേരകള്‍ മാത്രമാണ് ഉള്ളത്.

പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളായ ശശി തരൂര്‍, ബെന്നറ്റ് എബ്രഹാം, ഒ രാജഗോപാല്‍ എന്നിവരെല്ലാം നെയ്യാറ്റിന്‍കര, പാറശ്ശാല മേഖലകളിലായിരുന്നു സജീവമായിരുന്നത്. പല ഗ്രാമ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പിന്റെ വരവറിയിക്കുന്ന പോസ്റ്ററുകള്‍ പോലും കാണുന്നില്ലായിരുന്നു.

നഗരത്തില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രക്കിടെ തോന്നിയത് ഇതാണ്. തിരഞ്ഞെടുപ്പ് പോസ്റ്ററുകളേക്കാള്‍ ജനം ഇഷ്ടപ്പെടുന്നത് സിനിമാ പോസ്റ്ററുകളാണോ....? ചുമരുകളും മതിലുകളും എല്ലാം സിനിമകള്‍ കയ്യടക്കുന്ന കാഴ്ചയാണ് നഗരത്തില്‍.

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ യോഗങ്ങളിലും ആളുകള്‍ താരതമ്യേന കുറവാണ്. കനത്ത ചൂടായതുകൊണ്ടും പകല്‍സമയം ആയതുകൊണ്ടും ആണ് പരിപാടികള്‍ക്ക് ആളെത്താത്തതെന്നാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അഭിപ്രായം. എന്നാല്‍ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ നല്ല ജനപങ്കാളിത്തം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചത്തെ പ്രചാരണത്തിന് മാര്‍ക്കിടുകയാണെങ്കില്‍ ഒന്നാം സ്ഥാനം സിപിഐയുടെ ബെന്നറ്റ് എബ്രഹാമിന് തന്നെയായിരിക്കും. വിഎസ് എന്ന തുറുപ്പുചീട്ടിനെ ഇറക്കിക്കൊണ്ടായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം.

 ബെന്നറ്റിന്‍റെ 'ഓഫീസ്'

ബെന്നറ്റിന്‍റെ 'ഓഫീസ്'

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍ഡിഎഫിന്‍റെ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസ്

വിഎസിന്‍റെ ബലത്തില്‍

വിഎസിന്‍റെ ബലത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ബെന്നറ്റ് എബ്രഹാമിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം നല്‍കിയത് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍റെ സാന്നിധ്യമായിരുന്നു. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടന്ന പരിപാടി.

വോട്ട് കിട്ടുമോ

വോട്ട് കിട്ടുമോ

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ബെന്നറ്റ് എബ്രഹാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

എല്ലാവരും ഒപ്പമുണ്ടല്ലോ അല്ലേ...

എല്ലാവരും ഒപ്പമുണ്ടല്ലോ അല്ലേ...

പല തിരഞ്ഞെടുപ്പുകളിലും സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സിപിഎമ്മുകാരെ കിട്ടാറില്ല. എന്നാല്‍ ഇത്തവണ സ്ഥിതി അങ്ങനെയല്ല. സിപിഎമ്മിന്‍റെ ഉന്നത നേക്കാന്‍മാരും ബെന്നറ്റിന് വേണ്ടി വോട്ട് പിടിക്കാന്‍ രംഗത്തുണ്ട്.

English summary
Election campaign is still week in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X