ശബരിമല വിഷയമുള്ള ബിജെപി ലഘുലേഖ ചട്ടവിരുദ്ധമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ..നശിപ്പിക്കാൻ നിർദേശം
ശബരിമല വിഷയം ഉൾപ്പെടുത്തിയ ബിജെപിയുടെ ലഘുലേഖയ്ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലഘുലേഖ വിതരണം ചട്ടവിരുദ്ധമാണെന്നും അവ കണ്ടെത്തിയാൽ ഉടൻ നശിപ്പിക്കണമെന്നും കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സിപഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പരാതിയിലാണ് നടപടി.
പ്രചരണത്തിലുടനീളം ശബരിമല സ്വർണപാളി വിഷയം തന്നെയാണ് ബിജെപി പ്രധാന ആയുധമാക്കിയത്. ക്ഷേത്രഭരണം ഭക്തർക്ക് വേണ്ടിയല്ല, മറിച്ച് പാർട്ടിക്ക് കൊള്ളയടിക്കാനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി വിമർശിച്ചു.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി തട്ടിക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ പത്മകുമാർ മിനിറ്റ്സിൽ കൃത്രിമം കാണിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.ബോർഡ് അംഗങ്ങൾ പോലുമറിയാതെ, ഔദ്യോഗിക രേഖയിൽ പച്ചമഷി കൊണ്ട് തിരുത്തിയെഴുതിയ ആ കൈകൾ വിരൽചൂണ്ടുന്നത് സിപിഎമ്മിന്റെ അഴിമതി രാഷ്ട്രീയത്തിലേക്കാണ്. പത്മകുമാറിന്റെ ഈ നടപടി ഒറ്റപ്പെട്ടതല്ല, മറിച്ച് ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനുള്ള സിപിഎം അജണ്ടയുടെ വ്യക്തമായ കയ്യൊപ്പാണ്. ഈ വഞ്ചനയ്ക്ക് വിശ്വാസ സമൂഹം മാപ്പുനൽകില്ലെന്നും ബിജെപി പ്രതികരിച്ചു.
പരസ്യ പ്രചാരണം നാളെ അവസാനിക്കും
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ബാധകമാണെന്ന് കമ്മീഷൻ അറിയിച്ചു.
-
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications