കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്‍ ഇനി കടലാസില്‍ പ്രിന്റെടുത്തല്ല എസ്എംഎസ് ആയി; സമ്പൂര്‍ണ മാറ്റം; അറിയാം വിശദമായി

Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ബില്‍ കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ കെഎസ്ഇബി. ഇതിന് പകരം റീഡിങ് എടുത്തശേഷം ബില്‍ ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തുന്ന രീതിയായിരിക്കും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴി ആക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ആയാണ് മാറ്റം.

കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതി ആണ് നടപ്പാക്കുന്നത്. 100 ദിവസത്തിനു േശഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ ഒരുശതമാനം കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണം എന്നുള്ള ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്.

kseb

വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസിലും ഇളവുണ്ടാകും. കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസും വര്‍ധിപ്പിക്കും. ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകം ആവില്ല. കണ്‍സ്യൂമര്‍ നമ്പര്‍ തന്നെ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇത് ഒരു മാസത്തിനകം നടപ്പാകുമെന്നാണ് റിപ്പോര്‍ട്ട്. സമ്പൂര്‍ണമായ ഇപേയ്‌മെന്റ് സംവിധാനം ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഏര്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം. സബ്‌സിഡി ഉപയോക്താക്കള്‍ക്ക് ഇത് ബാധകമല്ല.

 'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി 'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന വരുത്തി. 2022-23 വര്‍ഷത്തെ വൈദ്യുതി നിരക്കുകള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. നിരക്കുവര്‍ധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

ആര്‍ത്തിരമ്പി പ്രതിഷേധം; നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍..ചിത്രങ്ങള്‍ കാണാം

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധനയില്ല. 25 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

അനാഥാലയങ്ങള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയെ നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജ് വര്‍ധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

English summary
Electricity bill no longer printed on paper, kseb going to make complete change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X