കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജോലി വിട്ട് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക്, പോരാട്ടങ്ങള്‍ നിര്‍ത്തി ലത യാത്രയായി

അതിരപ്പള്ളി സമരത്തില്‍ നേതൃനിരയില്‍ തന്നെയുണ്ടായ വ്യക്തി

  • By Manu
Google Oneindia Malayalam News

തൃശൂര്‍: സര്‍ക്കാര്‍ ജോലി വിട്ട് പരിസ്ഥിതി പ്രവര്‍ത്തകയായി മാറി പിന്നീട് ചില ശ്രദ്ധേയമായ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ഡോ ലത ഓര്‍മയായി. തൃശൂരിലെ ഒല്ലൂരിലുള്ള വീട്ടില്‍ വച്ചാണ് തന്റെ 51ാം വയസ്സില്‍ ലത ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ചു കാലമായി അര്‍ബുദ രോഗത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു ഇവര്‍. അതിരപ്പള്ളി സമരത്തിന്‍റെ നേതൃനിരയില്‍ മുന്നില്‍ നിന്നു നയിച്ച വ്യക്തിയായിരുന്നു ലത. അഗ്രികള്‍ച്ചര്‍ ഓഫീസറായി ലതയ്ക്ക് നേരത്തേ ജോലി ലഭിച്ചിരുന്നു. പക്ഷെ ഇത് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

q

ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും ഇവര്‍ വഹിച്ചിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ലത പോരാടി. ചാലക്കുടി പുഴ സംരക്ഷ സമിതിയുടെ നേതാവ് കൂടിയായിരുന്നു ഇവര്‍. പാത്രക്കടവ് ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണത്തിനായി സമരങ്ങള്‍ക്ക് ലത നേതൃത്വം വഹിച്ചിട്ടുണ്ട്.

നദികളുടെ സംരക്ഷണത്തിനായും പരിസ്ഥിതിക്കായും നിരന്തരം പോരാടിയ സമാനതകളില്ലാത്ത വ്യക്തിയായിരുന്നു ലതയെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു. ലതയുള്‍പ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥി പ്രവര്‍ത്തകരുടെ ഒരു ഫോറമുണ്ടായിരുന്നു. ഈ ഫോറമാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിലേക്ക് പിന്നീട് നയിച്ചത്. കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഒല്ലൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് ലതയുടെ ഭര്‍ത്താവ്.

English summary
Environmental activist Dr. A Latha passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X