കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പികെ ശ്യാമള കുറ്റക്കാരിയല്ല: മന്ത്രി ഇപി ജയരാജന്‍

  • By
Google Oneindia Malayalam News

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജന്‍. സാജന്‍റെ ആത്മഹത്യയില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പികെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

 eppjayarajan

<strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ</strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ

ആന്തൂര്‍ സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പുറത്ത് ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചാല്‍ അവര്‍ കുറ്റവാളികള്‍ ആകില്ല. കൃത്യമായ അന്വേഷണത്തിലൂടെയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടത്. നിയമ വ്യവസ്ഥകള്‍ പരിശോധിച്ച് മാത്രമേ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുവുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

<strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത</strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് സിപിഎമ്മും സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. അതേസമയം പാര്‍ട്ടിയേയും സര്‍ക്കാരിനേയും തള്ളി പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിരുന്നുവെന്ന് പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ വ്യവസായിയെ ദ്രോഹിച്ചെങ്കില്‍, അതില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പികെ ശ്യാമളയ്ക്ക് ഉണ്ടെന്നാണ് പി ജയരാജന്‍ പറഞ്ഞത്. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പികെ ശ്യാമളയ്ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

English summary
EP Jayarajan about pravasi death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X