ഇപി ജയരാജനെതിരെ കേസ് വരുമോ? വിമാനത്തിലെ തള്ളില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇവരെ തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ എന്ത് നടപടി വരും. നിലവില്‍ അദ്ദേഹത്തിനെതിരെ കേസൊന്നും എടുത്തിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയരാജനും ചെയ്തിരിക്കുന്നത് ഒരേ കുറ്റമാണെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ കേസ് എടുക്കുമോ എന്നാണ് ചോദ്യം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതാണ്. എന്നാല്‍ ഇതേ വകുപ്പുകള്‍ ജയരാജനെതിരെയും ചുമത്തേണ്ടി വരും. പോലീസ് അതിന് തയ്യാറാകുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെയും കോടതിയെയും സമീപിക്കാം. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും കേസെടുക്കേണ്ടി വരും. വിമാ നത്തിലെ പ്രതിഷേധം കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ വ്യോമയാന മന്ത്രാലയം അധികൃതരെ അറിയിക്കണമെന്നാണ് ചട്ടം.

2017ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് നിയമം അനുസരിച്ച് വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയില്‍ നിന്നും വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറുമാസവും വിലക്കാം. ശാരീരികമായ ഉപദ്രവത്തില്‍ പിടിച്ച് തള്ളുന്നതും ഉള്‍പ്പെടുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ വെച്ച് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഇപിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തുവെന്നാണ് പരാതിയില്‍ ഇയാള്‍ പറയുന്നത്. ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. ഷാഫി പറമ്പില്‍ എംഎല്‍എയും വ്യക്തമാക്കിയത്. ഇപി ജയരാജന്‍ പിടിച്ച് തള്ളിയതിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയരാജനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും, നടപടിയില്ലാത്തത് നിയമവിരുദ്ധമാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് അടക്കം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് നീക്കം. ജില്ലകളില്‍ റാലിയും പൊതുയോഗങ്ങളും എല്‍ഡിഎഫ് സംഘടിപ്പിക്കും. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അരികിലേക്ക് വന്നത്. താന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് അവരെ തടയാന്‍ ശ്രമിച്ചു. ഇല്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നുവെന്നും ഇപി ജയരാജന്‍ എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ചത്. ഇത് മുഖ്യമന്ത്രിയുടെ ശരിവെച്ചു. ജയരാജന്‍ തടഞ്ഞില്ലെങ്കില്‍ അക്രമികള്‍ തന്റെ അടുത്തെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് തള്ളിക്കയറിയ നടപടിയില്‍ ഡിവൈഎഫ്‌ഐയെ ഇപി ജയരാജന്‍ തള്ളി. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറാന്‍ പാടില്ലായിരുന്നു. പ്രതിഷേധമാകാം. പക്ഷേ ഇത് ശരിയില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുത്. കലാപത്തിന് നേതൃത്വം നല്‍കുന്നയാളാണ് വിഡി സതീശന്‍ എന്നും ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രി ആക്രമിക്കാന്‍ വന്ന സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ വധശ്രമക്കേസ് അടക്കം 19 കേസുകളില്‍ പ്രതിയാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications