Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്രോളുണ്ടാക്കുന്നത് മാനസിക രോഗികള്‍', വിലക്കല്ല തനിക്ക് ലഭിക്കേണ്ടത് പൂച്ചെണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജൻ.
വിലക്കിന് പകരം തനിക്ക് പുരസ്‌കാരമായിരുന്നു നല്‍കേണ്ടത്. മാനസിക രോഗികളാണ് ട്രോളുകളുണ്ടാക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

Recommended Video

cmsvideo
    മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

    വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി.തനിക്ക് പിശക് സംഭവച്ചിട്ടില്ല. വിമാനം
    ലാന്റ് ചെയ്‌ത ഉടൻ യൂത്ത് കോണ്‍ഗ്രസുകാര്‍ ചാടിയെഴുന്നേറ്റു. താൻ രണ്ട് സീറ്റ് മുമ്പില്‍ നിന്നക്കൊണ്ടാണ് മുഖ്യമന്ത്രിക്ക് അടുത്തേക്ക് അവര്‍ക്ക് എത്താൻ പറ്റാഞ്ഞതെന്നും ഇപി ജയരാജൻ പറഞ്ഞു.

    ep jayarajan

    മാനസിക രോഗികളും ചിന്താ കുഴപ്പമുള്ള പ്രാന്തന്മാരും കുറേയുണ്ട്. ട്രോളുകളുടെ പിന്നില്‍ അവരാണ്. വിലക്കിനെ പറ്റി തനിക്ക് വിവരം ലഭിച്ചിരുന്നില്ല.
    ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരാണ് അറിയിച്ചത്. ഇന്‍ഡിഗോ ബഹിഷ്കരിച്ചപ്പോള്‍ താൻ അവരേയും ബഹിഷ്കരിച്ചെന്നും ഇപി ജയരാജൻ പരിഹസിച്ചു.'കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണ്. കോൺഗ്രസിന്റെ ഡൽഹിയിലുള്ള എംപിമാര്‍
    ക്രമിനലുകളെ സംരക്ഷിക്കാൻ കത്തയച്ചു.താൻ ആരാണെന്ന് പരിശോധിക്കാൻ പോലും അവര്‍ തയ്യാറായില്ലന്നും ജയരാജൻ കുറ്റപ്പെടുത്തി.

    വിമാനത്തിലെ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തിലുണ്ടായ പ്രതിഷേധം അന്വേഷിക്കാൻ ഇൻഡിഗോ നിയോഗിച്ച റിട്ടയേർഡ് ജഡ്ജ് ആർ ബസ്വാൻ അധ്യക്ഷനായ സമിതിയാണ് ഇ.പി. ജയരാജനും യൂത്ത് കോൺഗ്രസ് നേതാക്കളായ നവീൻ കുമാർ ,ഫർസീൻ മജീദ് എന്നിവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇ പി ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമാണ് യാത്ര വിലക്ക്.

    പിടിച്ച് തള്ളൽ, മർദ്ദനം എന്നിവ ഉൾപെടുന്ന രണ്ടാം ലെവൽ വ്യോമയാന ചട്ട ലംഘന പ്രകാരമാണ് ജയരാജനെതിരായ നടപടി. അപമര്യാദയായി പെരുമാറി എന്ന ഒന്നാം ലെവൽ വ്യോമയാന ചട്ട ലംഘനം അടിസ്ഥാനമാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് യാത്ര വിലക്ക്. ശനിയാഴ്ച മുതൽ യാത്ര വിലക്ക് ആരംഭിച്ചു. അതേസമയം സംഭവത്തില്‍ ഇപി ജയരാജനെതിരെ പൊലീസ് കേസെടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അന്യായം ഫയൽ ചെയ്യുമെന്നു

    ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

    നടപടി ഉണ്ടായില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു.ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന ജയരാജന്‍റെ പ്രസ്താവന ജാഡയാണന്നുമായിരുന്നു കെ സുധാകരന്റ പ്രതികരണം. തൽസ്ഥാനത്ത് തുടരാൻ ഇ.പിക്ക് അര്‍ഹതയില്ലന്ന്ഹൈബി ഈഡനും പ്രതികരിച്ചിരുന്നു.

    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കണ്ണൂര്‍ - തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധം അരങ്ങേറിയത്. വിമാനം ലാന്‍് ചെയ്ത സമയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കറുത്ത തുണി ഉയര്‍ത്തി കാണിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+