Get Updates
Get notified of breaking news, exclusive insights, and must-see stories!

'വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു,നോക്കി നിക്കുമെന്ന് കരുതേണ്ട'; ഇപി ജയരാജൻ

9-1679241929.jpg -Properti

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.കെ പി സി സി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നും ഇതൊന്നും ഞങ്ങൾ നോക്കി നിൽക്കുമെന്ന് കരുതേണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.നിയമസഭയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇ പി ജയരാജന്റെ സ്റ്റഡി ക്ലാസ് അത്ഭുതമാണെന്ന വി ഡി സതീശന്റെ വിമർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ-'വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറി പിടിക്കുവാണ്.ഏടിയെല്ലാനാണ് പിടിച്ചത്. അതെല്ലും ഞങ്ങള് നോക്കി നിക്കുമെന്നാണോ സതീശൻ ധരിച്ചത്? ഞങ്ങളുടെ ശരീരത്തില് ജീവൻ ഉള്ളിടത്തോളം സതീശാ അതിനൊന്നും ഞങ്ങൾ നിന്ന് തരില്ല. നിങ്ങൾ എന്തൊക്കെയാണ് കാണിച്ച് കൂട്ടിയത്. സ്ത്രീ എം എൽ എമാരെ കൈയ്യേറ്റം ചെയ്തില്ലേ. അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ. ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ അങ്ങേയറ്റം നോക്കിനിക്കുമെന്നാണോ?

അന്ന് കേരളത്തിൽ ഞങ്ങൾ ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ നടപടിയെടുത്തു. യു ഡി എഫിന്റെ എം എൽ എമാർ എന്തൊക്കെ കാണിച്ച് കൂട്ടി , അവർക്കെതിരെ എന്നിട്ട് നടപടിയെടുത്തോ? അവർക്കെതിരെ പരാതി കൊടുത്തിട്ട് കേസെടുത്തോ? വനിതാ എം എൽ എമാരെ അടിച്ച് ആശുപത്രിയിലാക്കിയില്ലേ? ശിവൻകുട്ടിയെ അടിച്ച് ബോധം കെടുത്തിയില്ലേ? കേസെടുത്തോ? യു ഡി എഫ് കാലത്ത് നിങ്ങൾ കേസെടുത്തിട്ടുണ്ടോ? അതുകൊണ്ട് നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളത്? വി ഡി സതീശൻ വല്ലാത്തൊരു അവസ്ഥയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ നില ശരിയായ നിലയിലല്ല. അദ്ദേഹം അദ്ദേഹത്തിന്റെ പ്രസിഡന്റിന് ഒത്ത നിലയിലാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് അദ്ദേഹത്തെ എന്തോ വിളിച്ചു. അത് സഹിക്കാൻ കഴിയാത്തോണ്ട് അദ്ദേഹം നമ്മുക്കെതിരെ വന്നിട്ട് എന്ത് കാര്യം, അത് സുധാകരനോട് പോയി പറയൂ', ഇപി ജയരാജൻ പറഞ്ഞു.

നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു വിഡി സതീശൻ വിമർശിച്ചത്. എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹം തല്ലിത്തകർത്ത സ്‌പീക്കറുടെ കസേര എവിടെയെന്ന് ഞാൻ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂർവം ഇപിയെ ഓർമിപ്പിക്കുകയാണ്, എന്നും സതീശൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+