ഇപിയുടെ ആത്മകഥ ചോർന്നത് ഡിസിയിൽ നിന്ന് തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്; ഗൂഢാലോചനയെന്ന് ജയരാജൻ
കോട്ടയം: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ഡിസി ബുക്‌സിനെ പ്രതിരോധത്തിലാക്കി അന്വേഷണ റിപ്പോർട്ട് പുറത്ത്. പുറത്തിറങ്ങാത്ത ആത്മകഥയുടെ ഭാഗങ്ങൾ എന്ന പേരിൽ പ്രചരിച്ചത് ഡിസിയിൽ നിന്നാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഡിസിയുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയായ ശ്രീകുമാറിൽ നിന്നാണ് ഈ ഭാഗങ്ങൾ ചോർന്നതെന്നാണ് കണ്ടെത്തൽ.
കോട്ടയം എസ്‌പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. വിഷയത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എസ്‌പിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആത്മകഥയുടെ ഭാഗങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ചതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഇപി ജയരാജൻ ഡിജിപിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസെടുക്കാതെ കോട്ടയം എസ്‌പി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്.

ആദ്യഘട്ടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ എസ്‌പി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട ഡിജിപി റിപ്പോർട്ട് മടക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാംഘട്ട അന്വേഷണം സംഭവത്തിൽ നടത്തിയത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൂടാതെ ഇപി ജയരാജനും ഡിസി ബുക്‌സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചോർന്നത് ഡിസിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.
പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിൽ കരാറുകൾ ഒന്നുമില്ലെന്നും വാക്കാലുള്ള ധാരണ പ്രകാരമാണ് ആത്മകഥ പ്രസിദ്ധീകരിക്കാൻ ഏറ്റെടുത്തതെന്നുമാണ് ഡിസി ബുക്‌സ് വിവാദമുണ്ടായ സമയത്ത് പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് പോലീസ് അന്വേഷണ റിപ്പോർട്ട്. പകർപ്പവകാശ ലംഘന നിയമം എന്ന നിലയ്ക്കാണ് ഇപ്പോൾ പോലീസ് സംഭവത്തെ കണക്കാക്കുന്നത്.
ഗൂഢാലോചനയിൽ അടക്കം കേസെടുക്കണമെങ്കിൽ ഇപി ജയരാജൻ കോടതിയെ സമീപിക്കട്ടെ എന്നാണ് പോലീസ് നിലപാട്. ഇനി ഇപിയുടെ നിലപാടും വിഷയത്തിൽ നിർണായകമാണ്. തന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോലീസ് റിപ്പോർട്ട് എന്നാണ് ഇപി ജയരാജൻ ഏറ്റവും ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പോലീസ് റിപ്പോർട്ടിലുമുള്ളതെന്ന് ഇപി മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്ന് തന്നെയാണ്. ഡിസിയുടേത് അഹന്തയും ധിക്കാരവുമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ജയരാജൻ ആരോപിക്കുന്നു. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും ഇപി വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications